മികച്ച അടിസ്ഥാന സൗകര്യങ്ങളും ചികിത്സാ വിഭാഗങ്ങളും നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള യോഗ്യതകളും എല്ലാമുള്ള പാലാ ജനറല്‍ ആശുപത്രില്‍ നഴ്‌സിംഗ് കോളജും നാഷണല്‍ ബോര്‍ഡ് ഓഫ് മെഡിക്കല്‍ എക്‌സാമിനേഷന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളായ ഡി.എന്‍.ബി, എഫ്.എന്‍.ബി കോഴ്‌സുകള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ ജയ്‌സണ്‍ മാന്തോട്ടം ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് വിദഗ്ദ പരാമെഡിക്കല്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് ഒരു പരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ആശുപത്രിയോട് അനുബന്ധിച്ച് അനുവദിക്കുന്നത് ഉചിതമായിരിക്കുമെന്ന് കൂടുതല്‍ പേര്‍ക്ക് പഠനസൗകര്യം ലഭ്യമാക്കുമെന്നും ജയ്‌സണ്‍ മാന്തോട്ടം ചൂണ്ടിക്കാട്ടി.
ഈ രംഗത്ത് സ്വദേശത്തും വിദേശത്തും ഉള്ള വന്‍ തൊഴില്‍സാദ്ധ്യത പ്രയോജനപ്പെടുത്തുവാന്‍ പാരാമെഡിക്കല്‍ കോഴ്‌സുകള്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് നിവേദനവും നല്‍കി. അടുത്ത വര്‍ഷം പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.341 കിടക്ക സൗകര്യമുള്ള ജനറല്‍ ആശുപത്രിയാണ് പാലായിലുള്ളത്. 200 കിടക്കകളുള്ള ആശുപത്രിയില്‍ നഴ്‌സിംഗ് കോളജ് അനുവദിക്കാമെന്നാണ്ചട്ടം
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments