പാലാ അല്‍ഫോന്‍സാ കോളേജ് ബര്‍സാര്‍ ആയിരുന്ന ഫാ. ജോസ് പുലവേലില്‍ നിര്യാതനായി. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. പാലാ മാര്‍ ശ്ലീവ മെഡിസിറ്റിയില്‍ 2 ദിവസമായി ചികിത്സയിലായിരുന്നു.
കോളേജ് ബര്‍സാര്‍ പദവിക്കൊപ്പം കരൂര്‍ ഇടവക വികാരിക്കൊപ്പം ആത്മീയ വിഷയങ്ങളില്‍ പങ്കുവഹിച്ചുവരികയായിരുന്നു. 1969 ഫെബ്രുവരി 6ന് കുറവിലങ്ങാട് ഇടവകയിലായിരുന്നു ജനനം. 1994ല്‍ വൈദികപട്ടം സ്വീകരിച്ചു.
ഭൗതികശരീരം വെള്ളിയാഴ്ച രാവിലെ 9.45 ന് കരൂര്‍ തിരു ഹൃദയ പള്ളിയില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. സംസ്‌കാര കര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞ് 2.15 ന് കുറവിലങ്ങാട് മാര്‍ത്തമറിയം ഫൊറോന പള്ളിയില്‍ നടക്കും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments