Latest News
Loading...

വിത്തിടീൽ ഉത്സവം നടത്തി




എലിക്കുളം ഗ്രാമപഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്ത് വിത്തിടീൽ ഉത്സവം നടത്തി. ഉത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. എലിക്കുളം റൈസ് എന്ന പേരിലുള്ള ബ്രാൻഡഡ് അരി കൃഷി ചെയ്യുന്ന പാടശേഖരമാണ് കാപ്പുകയം. 42 ഏക്കറിൽ ഉമ ഇനത്തിൽ പെടുന്ന നെൽ വിത്താണ് വിതച്ചത്. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായാണ് 1400 കിലോഗ്രാം വിത്ത് നൽകിയത്. 60,000 രൂപയാണ് പദ്ധതി ചെലവ്.


ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ചടങ്ങിൽ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് സെൽവി വിത്സൻ, കൃഷി ഓഫീസർ കെ. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്‌സ് റോയ്, കെ.ജെ. ജെയ്‌നമ്മ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ. മുഹ്‌സീൻ, പാടശേഖര സമിതി ഭാരവാഹികളായ ഔസേപ്പച്ചൻ ഞാറയ്ക്കൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, ഗ്രാമ പഞ്ചായത്തംഗങ്ങൾ, എലിക്കുളം സ്റ്റുഡന്റ്‌സ് ഗ്രീൻ ആർമി വിദ്യാർഥികൾ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments