സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക 38-മത് യുവജന സമ്മേളനം ഒക്ടോബര്‍ 22, 23, 24 തിയതികളില്‍ മേലുകാവുമറ്റം എച്ച് ആര്‍ ഡി റ്റി സെന്ററില്‍ വച്ചു നടക്കും. ഡയോസിസ് ഓഫ് ഈസ്റ്റ് കേരള സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പ് റൈറ്റ്. റവ. ഡോ.എബ്രഹാം ചാക്കോ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. വി എസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിക്കും
' സമകാലിക ലോകത്തില്‍ യുവജനത 'എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തില്‍ സി എസ് ഐ സിനഡ് പാസ്റ്ററല്‍ കണ്‍സേണ്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ റവ.അനില്‍ ലാല്‍ എം ജോസ് വിഷയാവതരണം നടത്തുകയും സാമൂഹിക സാംസ്‌കാരിക സഭാ നേതൃത്വങ്ങളിലെ വിശിഷ്ട വ്യക്തികള്‍ ക്ലാസുകള്‍ക്കും ആരാധനകള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്യും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments