Latest News
Loading...

കാരിത്താസ് ഇന്ത്യയുടെ നാഷണൽ അസംബ്ലിക്ക് പാലായിൽ തുടക്കമായി



കത്തോലിക്കാ സഭയുടെ സാമൂഹിക സേവന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഭാരതത്തിലെ നൂറ്റിഎഴുപത്തിനാലു രൂപതകളുടെ യും സോഷ്യൽ വർക്ക് വിഭാഗം ഡയറക്ടർമാർ സംഗമിക്കുന്ന പത്താമത് ദേശീയ സമ്മേളനത്തിന് പാലായിൽ തുടക്കമായി.  രാവിലെ ഒൻപതു മണിക്ക് അൽഫോൻസി യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ  പാറ്റ്നാ അതിരൂപതയുടെ ബിഷപ്പും കാരിത്താസ് ഇന്ത്യ ദേശീയ ചെയർമാനുമായ മർ സെബാസ്റ്റ്യൻ കല്ലുപുരയുടെ അത്യക്ഷതയിൽ പാലാ രൂപതാദ്ധ്യക്ഷൻ  മർ ജോസഫ് കല്ലറങ്ങാട്ട് ഭദ്ര ദീപം തെളിച്ച് ഉത്ഘാടന കർമം നിർവഹിച്ചു . സഭയുടെ  കരുണയുടേതായ മുഖം മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ കാരിത്താസ് ഇൻഡ്യയ്ക്കു കഴിയുന്നതായി ബിഷപ്പ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കാരിത്താസ് ഇൻഡ്യയുടെ നയസമീപനങ്ങൾ ചർച്ച ചെയ്യുവാനും സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികൾ, പ്രാദേശിക പ്രവർത്തനങ്ങൾ, പാരീഷ്കാരിത്താസ് തുടങ്ങിയ കാര്യങ്ങൾ ത്രിദിന സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്ന് കാരിത്താസ് ഇൻഡ്യാ ദേശീയ ചെയർമാൻ കൂടിയായ മാർ . കല്ലുപുര പറഞ്ഞു. വസുദൈവ കുടുംബകം എന്ന ഭാരതീയ ദർശനത്തിലൂന്നി ഒരു ഭൂമി ഒരു കുടുംബം, ഒരു ഭാവി എന്നതാണ് കാരിത്താസ് ഇൻഡ്യയുടെ ദർശന വാക്യമെന്നും സാഹോദര്യത്തിനും മാനവീയതയ്ക്കുമായി ഒന്നിച്ചു മുന്നേറാൻ കാരിത്താസ് ഇൻഡ്യ പ്രതിജ്ഞാബദ്ധമാണന്നും എക്സിയ റക്ടർ റവ.ഡോ. പോൾ മുഞ്ഞേലി പറഞ്ഞു.






തോമസ് ചഴികടൻ എം.പി, മണി സി കാപ്പൻ , എം.എൽ.എ , മുൻസിപ്പൽ ചെയർപേഴ്സൺ  ജോസിന് ബിനോ, വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , കാരിത്താസ് ഇന്ത്യ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ജോബി പുത്തൻപുരക്കൽ, ബബിത പിന്റോ , ഡോ.വി.ആർ ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. കാരിത്താസ് ഇൻ്റർനാഷണൽ സെക്രട്ടറി ജനറൽ അലിസ്റ്റർ ദത്തൻ ഓൺലൈനായി പങ്കെടുത്ത സമ്മേളനത്തിന് ശേഷം നടന്ന വിവിധ സെഷനുകൾക്ക് തിരുവല്ല ആർച്ച് ബിഷപ്പ് മാർ തോമസ് കൂറിലോസ് , ഫാ. കിരൺ കണപല ,ഫാ. ജേക്കബ് മവുങ്കൽ , ഫാ. രജിനൽഡ് പിൻ്റോ   , സിസ്റ്റർ സുനിത പർമേർ എന്നിവർ നേതൃത്വം നൽകി .

 ദേശീയ സമ്മേളനത്തോടെ അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന എക്സിബിഷന്റെ  ഉദ്ഘാടനം മാർ ജോസഫ് കല്ലറങ്ങാട്ടും സജീവം പ്രദർശന വണ്ടി മാണി സി കാപ്പൻ എം.എൽ.എ .യും വന്ദേഭാരത് മോഡൽ ആശാ കിരണം എക്സ്പ്രസ്സ് എക്സ്പോ മാർ സെബാസ്റ്റ്യൻ കല്ലുപുറയിലും പ്രാചീന കർഷികോപകരണങ്ങളുടെ പ്രദർശനം  മുൻസിപ്പൽ ചെയർപേഴ്സൺ ജോസിന് ബിനോയും ഉൾകടനം ചെയ്തു. 

നാഷണൽ അസംബ്ലിയോട നുബന്ധിച്ച് പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന "കാരിസ് വേവ്സ് " മാഗസിന്റെ പ്രകാശന കർമം മാർ .സെബാസ്റ്റ്യൻ കൊച്ചു 
പുരയ്ക്കു നൽകി കൊണ്ട് മാർ , ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ഫാ.തോമസ് കിഴക്കേൽ , ഫാ.ജോസഫ് താഴത്തുവരിക്കയിൽ , ഫാ.ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഡാന്റീസ് കൂനാനിക്കൽ , മെർളി ജയിംസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments