Latest News
Loading...

കാര്‍ തീപിടിച്ച് കത്തിനശിച്ചു



മേലുകാവ്: മേലുകാവ് മേച്ചാൽ റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു. മുട്ടം കൊടംപുളിക്കൽ ജോർജ് ദാനിയേലിന്റെ കാറാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ മേലുകാവ് കത്തീഡ്രൽ പള്ളിയ്ക്ക് സമീപം സി.എം.എസ്. ഹയർ സെക്കൻഡറി സ്‌കൂളിന് മുൻവശത്താണ് സംഭവം. 



 മുട്ടം കുഴിയനാൽ സി.എസ്.ഐ. പള്ളി വികാരി റവ. കെ.എസ്. സ്‌കറിയയും പള്ളി കമ്മറ്റിയംഗങ്ങളും ഉൾപ്പടെ അഞ്ച് പേരാണ കാറിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനത്തിന് പിന്നിൽ വന്നവരാണ് കാറിൽ നിന്നും പുക ഉയരുന്നെന്ന് മുന്നറിയിപ്പ് നൽകിയത്.  നിസാന്‍ ടെറാനോ (KL37D2727) കാറാണ് കത്തിയത്. 



 ഉടൻ വാഹനത്തിൽ നിന്നും പുറത്തിറങ്ങിയതിനാൽ അപകടമുണ്ടാകാതെ രക്ഷപെട്ടു. കാർ പൂർണമായും കത്തിനശിച്ചു. ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments