Latest News
Loading...

കോഴിക്കോട് വടകരയില്‍ അപകടത്തില്‍ മരിച്ചത് കടപ്ലാമറ്റം സ്വദേശിനി




കോഴിക്കോട് വടകരയില്‍ വാഹനാപകടത്തില്‍ മരിച്ചത് കടപ്ലാമറ്റം സ്വദേശിനി. വടകര മടപ്പള്ളിയില്‍ ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ കടപ്ലാമറ്റം കൂവള്ളൂര്‍ക്കുന്ന് സ്വദേശിനി സാലി  (60)യാണ് മരണമടഞ്ഞത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരും കടപ്ലാമറ്റം സ്വദേശികളാണ്. 




കടപ്ലാമറ്റത്തു നിന്ന് കാസര്‍കോട് വെള്ളരിക്കുണ്ടിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം മരണമടഞ്ഞ ബന്ധുവിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ഇവര്‍ വെള്ളരിക്കുണ്ടിലേക്ക് പോയത്. പരിക്കേറ്റ മൂന്നു പേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  മരിച്ച സാലി കടപ്ലാമറ്റം പഞ്ചായത്ത് നാലാം വാര്‍ഡ് ആശാ പ്രവര്‍ത്തകയാണ് 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments