Latest News
Loading...

. ഉൽസാഹ് യാത്രക്ക് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ സ്വീകരണം



CPM ന്റെ സ്വത്ത് കണ്ട് കെട്ടിയെങ്കിലും കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയാവർക്ക് പണം തിരിച്ച് നൽകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ MP ആവശ്യപെട്ടു. ഉൽസാഹ് യാത്രക്ക് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജെബി. 




പിണറായി സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണെന്നും ജെബി മേത്തർ MP പറഞ്ഞു. സ്ത്രീ സുരക്ഷയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി വിജയന്റെ ഭരണകാലത്താണ് സ്ത്രികൾ ഏറ്റവും അധികം സുരക്ഷിതരല്ലാഞ്ഞതെന്നും ജെബി മേത്തർ MP പറഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായവർക്ക് CPM ന്റെ സ്വത്ത് കണ്ട് കെട്ടിയാണെങ്കിലും നിക്ഷേപം തിരികെ നൽകണമെന്നും ജെബി ആവശ്യപെട്ടു. ഭരണങ്ങാനം ഇൻഫാം ഓഡിറ്റേറിയത്തിൽ നടന്ന യോഗത്തിൽ മഹിളാ കോൺഗേസ് ഭരണങ്ങാനം ബ്ലോക്ക് പ്രസി. ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. 

DCC പ്രസിഡണ്ട് നാട്ടകം സുരേഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ , ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോളി പീറ്റർ, Adv. ബിജു പുനത്താനം, ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ് ടോമി പൊരിയത്ത്, പ്രേംജി ആർ , ജനപ്രതിനിധികൾ, മഹിളാ കോൺഗ്രസ് ഭാരവാഹികൾ പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments