Latest News
Loading...

വിമുക്തി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു




എക്സൈസ് വകുപ്പിന്റെ ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ പാലാ നിയോജകമണ്ഡലംതല ഏകദിനക്യാമ്പ് ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് അധ്യക്ഷത വഹിച്ചു. വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ വിനു വിജയൻ വിഷയാവതരണം നടത്തി. 


പാലാ ലഹരി വിമോചന കേന്ദ്രം സൈകാട്രിക് സോഷ്യൽ വർക്കർ ആശ മരിയ പോൾ ചർച്ച നയിച്ചു. വിമുക്തി അസിസ്റ്റന്റ് എക്സൈസ് ഓഫീസർ കെ.പി. മോഹൻ, എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ നിജു മോൻ, പാലാ എക്സൈസ് ഇൻസ്‌പെക്ടർ ബി. ദിനേശ്, എക്സൈസ് പോലീസ് ഉദ്യോഗസ്ഥർ, സ്‌കൂൾ-കോളജ് അധ്യാപകർ, അങ്കണവാടി അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments