Latest News
Loading...

അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് സെമിനാർ നടത്തി



പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ബാലിക ദിനത്തോടനുബന്ധിച്ച് പാലാ റോട്ടറി ക്ലബ്ബുമായി ചേർന്ന് 'കൗമാര ആരോഗ്യം' എന്ന വിഷയത്തിൽ പെൺകുട്ടികൾക്കും അവരുടെ അമ്മമാർക്കും സെമിനാർ നടത്തി. റോട്ടറി ഇൻറർനാഷണൽ എംപവറിങ് ഗേൾസ് ചെയർപേഴ്സൺ ശ്രീമതി നിഷ ജോസ് സെമിനാർ ഉദ്ഘാടനം ചെയ്തു. 'ക്യാരക്ടറും കാലിബറും' ആകുന്ന ചിറകുകൾ കൊണ്ട് പറക്കേണ്ടവരാണ് പെൺകുട്ടികൾ എന്ന് നിഷ ജോസ് അഭിപ്രായപ്പെട്ടു. പെൺകുട്ടികളുടെ ഏറ്റവും മനോഹരമായ പ്രായം അവർ പൂമ്പാറ്റകളെ പോലെ പറക്കുന്ന കൗമാരപ്രായമാണെന്ന് അവർ പറഞ്ഞു. 



ശരിയായ അറിവുകൾ ആകുന്ന അടിത്തറ കൗമാരപ്രായത്തിൽ രൂപീകൃതമായാൽ പെൺകുട്ടികൾക്ക് ശരിയായ വ്യക്തിത്വ രൂപീകരണത്തിന് അത് കാരണമാകും എന്ന് അവർ ചൂണ്ടിക്കാട്ടി. കൗമാരപ്രായം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി കോട്ടയം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ ദിവ്യ സാറ ക്ലാസ് നയിച്ചു. കൗമാരപ്രായത്തിൽ പെൺകുട്ടികൾ നേരിടുന്ന ശാരീരിക മാനസിക വ്യതിയാനങ്ങളെ കുറിച്ച് ശരിയായ ധാരണ അമ്മയിലും കുട്ടിയിലും ഉണ്ടാകേണ്ടതാണെന്ന് അവർ അഭിപ്രായപ്പെട്ടു. 

സ്കൂൾ ഹെഡ്മാസ്റ്റർ അജി വി ജെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലീന സെബാസ്റ്റ്യൻ, ബീനാമോൾ അഗസ്റ്റിൻ, റാണി മാനുവൽ, ദിവ്യ കെ എസ്, അനു തോമസ്, ജിസ്മി ജോണി, രഞ്ജു മരിയ ജേക്കബ്, ഗ്രേസ് ബ്ലെസ്സി ജോസ്, നീതു അന്ന ജോബ്, നയൻതാര ജോസഫ്, അന്നജിനു എന്നിവർ പ്രസംഗിച്ചു


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments