ഡെപ്യൂട്ടി കളക്ടർ എം. അമൽ മഹേശ്വർ, ജി.എസ്.ടി. ഡെപ്യൂട്ടി കമ്മീഷണർ റോഷൻ ഷാ എന്നിവർ മുഖ്യാതിഥികളായി. സ്‌കൂൾ പ്രിൻസിപ്പൽ പി.ജെ. ബിനോയി പഞ്ചപ്രാണ പ്രതിജ്ഞ ചൊല്ലികൊടുത്തു. നെഹ്‌റു യുവകേന്ദ്ര, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സ്‌കൂൾ, കോളജുകളിലെ എൻ.എസ്.എസ്. യൂണിറ്റുകൾ പങ്കാളികളായി. ഓഗസ്റ്റ് ഒൻപതിന് ക്വിറ്റ് ഇന്ത്യാ ദിനത്തിൽ തുടങ്ങിയ 'മേരി മാട്ടി മേരേ ദേശ്' പരിപാടിയുടെ ഭാഗമായാണ് വീടുകളിൽ നിന്നും ശേഖരിച്ച മണ്ണ് ഒക്ടോബർ 28ന് ഡൽഹിയിൽ എത്തിക്കുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments