Latest News
Loading...

അടവുകൾ പഠിച്ച് കോളേജിന്റെ പെൺപട



 ദേഹത്തു പിടിച്ചാൽ ഇനി അടിയുടെ ചൂടറിയും . പറയുന്നത് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ വിദ്യാർത്ഥിനികളാണ്. കോളേജിന്റെ വിമൻ സെല്ലിന്റെയും സ്വയം പ്രതിരോധ സേനയുടെയും അഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയാണ് വിദ്യാർത്ഥികൾക്ക് അത്മവിശ്വാസം പകർന്നത് അയോധന കലയായ കരാട്ടയുടെ അടവുകൾ പ്രയോജനപ്പെടുത്തിയാണ് പരിശീലനം സംഘടിപ്പിച്ചത്. 


മുപ്പത് വർഷമായി പരിശീലന രംഗത്തുള്ള കരാട്ടെ മാസ്റ്റർ വി എൻ സുരേഷാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. അപ്രതീക്ഷിതമായി പെൺകുട്ടികൾക്കു നേരെയുണ്ടാകുന്ന അക്രമങ്ങൾ തടയുന്നതിനും രക്ഷപ്പെടുന്നതിനും ഉതകുന്ന അടവുകളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയത്.

 100 റോളം വിദ്യാർത്ഥിനികൾ ഏകദിന പരിശീലനപരിപാടിയിൽ പങ്കെടുത്തു. പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ സിബി ജോസഫ് , കോളേജ് ബർസാറും കോഴ്സ്സ് കോർഡിനേറ്ററുമായ ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ , വിമൻസ് സെൽ കോഡിനേറ്റർ മാരായ തേജി ജോർജ് , നാൻസി വി.ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments