എലിക്കുളം ഗ്രാമ പഞ്ചായത്തിലെ മഞ്ചക്കുഴി ചപ്പാത്ത് ഭാഗത്ത് ടാങ്കർ ലോറി മറിഞ്ഞ് അമോണിയ കലർന്ന റബ്ബർ മിശ്രിതം തോട്ടിലൂടെ ഒഴുകി പാലായിലെത്തി. ഈ മലിനജലം ജനവാസ മേഖലകളിലെ കുടിവെള്ളം മുട്ടിച്ചാണ് മീനച്ചിലാറ്റിലേക്ക് ഒഴുകിയെത്തിയത്.
ബുധനാഴ് ച രാത്രി 10.30നാണ് തമ്പലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോയ ടാങ്കർ ലോറി മറിഞ്ഞ് ദ്രാവകം തോട്ടിലേക്ക് പരന്നത്. വ്യാഴാഴ്ച നേരം പുലർന്നപ്പോഴേക്കും എലിക്കുളം , ഉരു ളികുന്നം, മീനച്ചിൽ തോടിന്റെ 10 കിലോമീറ്ററിലേറെ ഭാഗത്ത് പാൽനിറത്തിൽ മലിനജലമായി. മീനുകൾ ചത്തുപൊങ്ങി.
മറിഞ്ഞ ടാങ്കറിന്റെ മുകൾഭാഗം തകർന്നാണ് ദ്രാവകം ഒഴുകിയത്. ഉരുളികുന്നം ,പൂവരണി, കൂമ്പാനി , മീനച്ചിൽ , കുറ്റിലം , കടയം ഭാഗങ്ങളിൽ കൂടി ഒഴുകിയാണ് മീനിച്ചിലാറ്റിലേക്ക് ഒഴുകിയെത്തിയത്. മീനച്ചിലാറ്റിൽ സെൻറ് തോമസ് കോളേജിന് പിൻവശത്തെ അൽഫോൻസിയൻ പാസ്റ്ററൽ സെൻററിന് പിൻവശത്താണ് തോട് മീനച്ചിലാറ്റിലേയ്ക്ക് ചേരുന്നത്.
അതേസമയം ഭക്ഷ്യസുരക്ഷാ വകുപ്പ് 44 സാമ്പിളുകൾ ശേഖരിച്ച് നടത്തിയ പരിശോധനയിൽ അമോണിയയുടെ അംശം അനുവദനീയമായതിലും താഴെയാണെന്ന് കണ്ടെത്തിയതായി മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻറ് സജോ പൂവത്താനി പറഞ്ഞു. ഈ സാഹചര്യത്തിൽ കുടിവെള്ള പമ്പിങ് ആരംഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments