Latest News
Loading...

സീരിയല്‍-സിനിമ നടി രജ്ഞുഷ മേനോനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി



മലയാളം സീരിയല്‍-സിനിമ നടി രജ്ഞുഷ മേനോനെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുപ്പത്തി അഞ്ച് വയസായിരുന്നു.  ഭര്‍ത്താവുമൊത്തായിരുന്നു താമസം. രജ്ഞുഷയുടെ മരണകാരണം എന്താണെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. 

മലയാള ടെലിവിഷന്‍ സീരിയലുകളില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് രഞ്ജുഷ മേനോന്‍. തലപ്പാവ്, ബോംബെ മാര്‍ച്ച് 12, ലിസമ്മയുടെ വീട്, വണ്‍വേ ടിക്കറ്റ്, ക്ലാസ്‌മേറ്റ്‌സ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങി നിരവധി സിനിമകളില്‍ രഞ്ജുഷ വേഷമിട്ടു.

നിഴലാട്ടം, മകളുടെ അമ്മ, ബാലാമണി തുടങ്ങി നിരവധി സീരിയലുകളിലും നിലവില്‍ സംപ്രേക്ഷണം നടന്നു കൊണ്ടിരിക്കുന്ന സീരിയലുകളും പ്രധാന വേഷത്തില്‍ രഞ്ജുഷ അഭിനയിച്ചിട്ടുണ്ട്.   നര്‍ത്തകി കൂടിയായ രഞ്ജുഷ  ഭരതനാട്യത്തില്‍ ഡിഗ്രിയും എടുത്തിട്ടുണ്ട്. 



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments