Latest News
Loading...

ഈരാറ്റുപേട്ട സിവിൽ സ്റ്റേഷൻ. സൗജന്യമായി നൽകാമെന്നു യുത്ത് ലീഗ്



സർക്കാർ തന്നെ കണ്ടെത്തിയ വടക്കേക്കരയിലെ ഗവൺമെന്റ് ഭൂമിയിൽ സിവിൽ സ്റ്റേഷൻ വരാതിരിക്കാൻ ആർക്കാണ് അമിത താല്പര്യമെന്ന്  പൂഞ്ഞാർ എം.എൽ.എ യും സി.പി.എം നേതൃത്വവും വ്യക്തമാക്കണമെന്ന് മുസ്ലിം യൂത്തീഗ് ആവശ്യപ്പെട്ടു. 2.80ഏക്കർ സ്ഥലം പോലീസ് സ്റ്റേഷന്റെ കൈവശമുണ്ടായിട്ടും അതിൽ 1.40 ഏക്കർ സിവിൽ സ്റ്റേഷന് എടു ക്കാമെന്ന് ലാൻഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് വെച്ച് 10 മാസം കഴി ഞ്ഞിട്ടും ഇപ്പോഴും പരിഗണനയിൽ മാത്രമാണെന്ന മറുപടി ലഭിച്ചെന്ന് എം.എൽ.എ തന്നെയാണ് പറയുന്നത്. സ്ഥലം ഏറ്റടുക്കാൻ സർക്കാരിനും എം.എൽ.എ ക്കും കഴിയുന്നില്ലെങ്കിൽ ആവശ്യ മായ സ്ഥലം സൗജന്യമായി നൽകാൻ മുസ്ലിം ലീഗ് തയ്യാറാണെന്നും പക്ഷെ എത്രയും വേഗം ജനങ്ങളുടെ ആവശ്യത്തിന്  പരിഹാരമുണ്ടാകണമെന്നും മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ. മാഹിൻ  വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയിൽ മറ്റൊരിടത്തുമില്ലാത്ത സുരക്ഷാകാരണങ്ങൾ പറഞ്ഞും മറ്റ് പദ്ധതികൾ നടപ്പിലാക്കണമെന്ന് പറഞ്ഞും ഈരാറ്റുപേട്ട സിവിൽ സ്റ്റേഷൻ വിഷയം ആഭ്യന്തര വകുപ്പിൻ്റെതീരുമാനം വൈകുകയാണ്.





.കോട്ടയത്തും പാലായിലുമൊക്കെ പോലീസ് ഓഫീസുകളും ജയിലും സിവിൽ സ്റ്റേഷ നുമൊക്കെ ചേർന്ന് പ്രവൃത്തിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ അതു പാടില്ല എന്നു പറയു ന്നത് എന്തുകൊണ്ടാണ്. പൊൻകുന്നത്ത് 4 .5 ഏക്കറും പാലായിൽ 2 ഏക്കറും ആഭ്യന്തര വകുപ്പിന് ഭൂമിയുള്ളപ്പോൾ ട്രയിനിംഗ് സെൻററും ക്വാർട്ടേഴ്സുകളും ഈരാറ്റുപേട്ടയിൽ മാത്രം പണിയണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ്. അവയൊക്കെ പണിതാലും കുറച്ച് സ്ഥലം സിവിൽ സ്റ്റേഷന് നൽകാത്തത് ആരുടെ താൽപര്യപ്രകാരമാണ്. ഇതിനൊക്കെ സി.പി.എം ഉം എം.എൽ.എ യും മറുപടി പറയേണ്ടതാണ്.

ഈരാറ്റുപേട്ടയിലെ സ്ഥലമേറ്റെടുപ്പിനുപോലും 21 മാസമായിട്ടും തീരുമാനമാകാതെ നിൽക്കുമ്പോൾ 3 മാസം കൊണ്ട് ഏറ്റമുമാനൂരിൽ സമാന സ്വഭാവമുള്ള സ്ഥലത്ത് സിവിൽ സ്റ്റേഷന്റെ സ്ഥലമേറ്റെടുത്ത് നടപടികൾ പൂർത്തിയായിവരുന്നത് വിവേചനമല്ലേ? താലൂക്കും താലൂക്കാശുപത്രിയും കുടിവെള്ള പദ്ധതിയും ട്രാഫിക്ക് യൂണിറ്റ് പോലും നൽകാതെ മുഖം തിരിഞ്ഞു നിൽക്കുന്ന സർക്കാരും എം.എൽ.എ യും പൂഞ്ഞാറിനോടും ഈരാറ്റുപേട്ടയോടും കടുത്ത അവഗണനയാണ് കാട്ടുന്നത്.

പൂഞ്ഞാർ മണ്ഡലത്തിന്റെയും ഈരാറ്റുപേട്ടയുടേയും സമഗ്രവികസനത്തിന് മുന്നിൽ നിന്നത് മുസ്ലിം ലീഗും യു.ഡി.എഫുമാണെന്നും യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. ഇടതുമുന്നണിയിലെ മുപ്പിളപ്പ് തർക്കം മൂലം സിവിൽ സ്റ്റേഷൻ നാടിന് നഷ്ടപ്പെട രുതെന്നും ഇത് യാഥാർത്ഥ്യമാക്കുവാൻ പൊതുജനപങ്കാളിത്തത്തോടെ സമരപരിപാടികൾ മുസ്ലിം ലീഗ് ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.


കോട്ടയംജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഡ്വ:വി.പി.നാസർ, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് അൻവർ അലിയാർ, ജനറൽ സെക്ര ട്ടറി സിറാജ് കണ്ടത്തിൽ, യൂത്ത് ലീഗ് നേതാക്കളായ അബ്സാർ മുരിക്കോലി, അമീൻ പിട്ട യിൽ, യഹിയ സലിം എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.



   




Post a Comment

0 Comments