Latest News
Loading...

രാമപുരം ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച വിജയം




രാമപുരം റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പാനലിന് വമ്പന്‍ വിജയം. ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ 13 ല്‍ 12 സീറ്റുകളിലും വിജയിച്ചു. എല്‍.ഡി.എഫ്. പാനലായ സഹകരണ ജനാധിപത്യ മുന്നണിയുടെ ബൈജു ജോണ്‍ മാത്രമാണ് വിജയിച്ചത്.  സ്ഥാനാര്‍ത്ഥിയും മത്സരത്തില്‍ വിജയിച്ചു. പോളിംഗില്‍ 8734 വോട്ടുകള്‍ രേഖപ്പെടുത്തി.

ജോഷി ജോസഫ്,  ജോസഫ് സഖറിയാസ് മുണ്ടയ്ക്കല്‍, ജോസ് തോമസ് , വി.എ. ജോസ് ഉഴുന്നാലില്‍, ബെന്നി തോമസ് കീത്താപ്പിള്ളില്‍, കെ.എ. രവി , രാജഗോപാല്‍ മേമന, സിബി അഗസ്റ്റിന്‍ മുണ്ടപ്ലാക്കല്‍, ജിജി ബേബി , ജൂബി മാത്യു , മോളി പീറ്റര്‍ , ശിവപ്രകാശ് ശിവാലയം എന്നിവര്‍ ജനാധിപത്യ മുന്നണിയിലും , സഹകരണ ജനാധിപത്യ മുന്നണിയിലെ ബൈജു ജോണ്‍ പുതിയിടത്തുചാലിലുമാണ് വിജയിച്ചത്.




ഇന്ന് നടന്ന രാമപുരം സര്‍വീസ് സഹകരണ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മിനെ കൂട്ടുപിടിച്ച് ജോസ് മാണി വിഭാഗം നടത്തിയ ഗുണ്ടായിസവും, കള്ളവോട്ടും രാമപുരത്തെ ജനാധിപത്യ ഈശ്വരവിശ്വാസികള്‍ ബാലറ്റിലൂടെ പരാജയപ്പെടുത്തിയിരിക്കുന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു.




യുഡിഎഫിനെ വഞ്ചിച്ച് കെ.എം.മാണി സാറിനെ അപമാനിച്ച എല്‍ഡിഎഫില്‍ ചേര്‍ന്ന് അധികാരത്തിന്റെ അപ്പക്കഷണം നുകരുന്ന അഹങ്കാരത്തില്‍ ജോസ് കെ മാണി വിഭാഗം സിപിഎം ഗുണ്ടകളെ മുന്നില്‍ നിര്‍ത്തി അക്രമത്തിലൂടെ യുഡിഎഫിനെ തകര്‍ക്കാനുള്ള ഗൂഡ നിക്കത്തിനെറ്റ തിരച്ചടിയാണെന്ന് രാമപുരത്ത് ഉണ്ടായിരിക്കുന്നതെന്നും എന്നും സജി കുറ്റപ്പെടുത്തി .

രാമപുരം സര്‍വീസ് സഹകരണ ബാങ്കിലെ UDF വിജയം കെ.എം.മാണിസാറിന് സമര്‍പ്പിക്കുകയാണെന്നും സജി പറഞ്ഞു. രാമപുരത്ത് നടന്ന ഗുണ്ടായിസവും കള്ളവോട്ടും പുതുപ്പള്ളിയിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഗൗരവമായി കാണുമെന്നും , രാമപുരത്തെയും കൂവപ്പള്ളിയിലെയും സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ മിന്നുന്ന വിജയം പുതുപ്പള്ളി തെരഞ്ഞെടുപ്പിന് കൂടുതല്‍ കരുത്തേക്കുമെന്നും സജി അവകാശപ്പെട്ടു.


   




Post a Comment

0 Comments