Latest News
Loading...

മരം വീണ് വാഹനത്തിന് തകരാർ. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.



ഈരാറ്റുപേട്ടയ്ക്ക് ശേഷം പത്താഴപ്പടിയിൽ കനത്ത കാറ്റിൽ മരം റബർ മരം വീണ് വാഹന ത്തിന് തകരാർ സംഭവിച്ചു. രാവിലെ പത്തരയോടെയാണ് സംഭവം. തീക്കോയി സ്വദേശി ക ന്നുകുഴിയിൽ പ്രിൻസിന്റെ റെനോ TRIBER വാഹനത്തിന് മുകളിലേയ്ക്കാണ് റബർമരം വീ ണത്.



പാലായിൽ എഡിറ്റിംഗ് പരിശീലന സ്ഥാപനം നടത്തുന്ന പ്രിൻസ്, പഠിതാക്കളായ കുട്ടികൾ ക്കൊപ്പം വാഗമണ്ണിലേയ്ക്ക് പോകുംവഴിയാണ് അപകടമുണ്ടായത്. റോഡ് സൈഡിലെ പുര യിടത്തിൽ നിന്ന മരം കനത്ത കാറ്റിൽ റോഡിലേയ്ക്ക് വീഴുകയായിരുന്നു. 



മുൻവശത്തെ ഗ്ലാ സിന് തൊട്ടുപിന്നിലായി വാഹനത്തിന് മുകളിലാണ് മരം പതിച്ചത്. തടി വീണ് വാഹനത്തി ന്റെ ബോഡി ഉള്ളിലേയ്ക്ക് ചളുങ്ങിയ നിലയിലാണ്.


വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. പ്രദേശവാസികളായ നാട്ടുകാർ ചേർന്ന് മരം വെട്ടിമാറ്റി. മുന്നിൽ വീണ മറ്റൊരു മരത്തിലിടിച്ച് വാഹനത്തിന്റെ ബമ്പറും ത കർന്നു. ഇരുപതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാലാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിഎം ടിവി ഓൺലൈൻ എഡിറ്റർ കൂടിയാണ് പ്രിൻസ്.


   




Post a Comment

0 Comments