Latest News
Loading...

മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം





തീക്കോയി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ വ്യാഴാഴ്ച ഉണ്ടായ കനത്ത മഴയിലും പേമാരിയിലും വ്യാപക നാശനഷ്ടം സംഭവിച്ചു. ഇഞ്ചപ്പാറ, ഒറ്റയീട്ടി, തുമ്പശ്ശേരി,വെള്ളികുളം, കാരികാട് , മിഷ്യൻകര എന്നീ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. രണ്ടു വീടുകൾക്ക് ഭാഗികമായി നഷ്ടമുണ്ടായി.



പല വീടുകളുടെയും മുറ്റം ഇടിഞ്ഞു ഭീഷണിയിലാണ്.നിരവധി കുടുംബങ്ങളുടെ കൃഷി ഭൂമിയും കൃഷികളും നശിച്ചു.വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു .റോഡുകളുടെ ഓടകളും കലുങ്കുകളും മണ്ണും കല്ലും ചെളിയും അടിഞ്ഞ് വെള്ളം ഒഴുക്ക് തടസ്സപ്പെട്ടു.



       ചെരുവിൽ റെജി ജോസഫ്, കുന്നേൽ സെബാസ്റ്റ്യൻ എന്നിവരുടെ വീടിന് ഭാഗിക നഷ്ടം സംഭവിച്ചു. താന്നിക്കൽ സിജോ ജെയിംസ്,മുണ്ടപ്പള്ളിയിൽ സെബാസ്റ്റ്യൻ, കല്ലേക്കുളത്ത് ഷാജി ,കുളങ്ങര സോജി വർഗീസ്,ലിബിൻ സെബാസ്റ്റ്യൻ കുന്നേൽ,കെ . ജെ സെബാസ്റ്റ്യൻ കളപ്പുരക്ക പറമ്പിൽ , ലിബിൻ തോട്ടത്തിൽ ,നടുവത്തേട്ട് എൽ .എം ജോസഫ് എന്നിവരുടെ കൃഷിഭൂമിയാണ് പ്രധാനമായും നഷ്ടമുണ്ടായത്. റോഡുകളുടെ തടസ്സങ്ങൾ പഞ്ചായത്ത് അടിയന്തരമായി നീക്കം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .സി ജെയിംസ് മെമ്പർമാരായ മോഹനൻ കുട്ടപ്പൻ,ബിനോയ് ജോസഫ്,സിബി രഘുനാഥൻ,സിറിൾ റോയി,രതീഷ് പി എസ്,കവിത രാജു ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് സാമുവൽ,മുൻ മെമ്പറായ സണ്ണി കണിയാംകണ്ടം ഉൾപ്പെടെ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.



       കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൈദ്യുതി പുനസ്ഥാപിക്കുവാനുള്ള അടിയന്തര ജോലികൾ നടന്നുവരുന്നു . പോലീസ്, ഫയർഫോഴ്സ് , റവന്യൂ , ആരോഗ്യവകുപ്പ് , കൃഷിവകുപ്പ് എന്നിവരും നാശനഷ്ടങ്ങൾ വിലയിരുത്തുവാൻ എത്തിയിരുന്നു.ജില്ലാ കളക്ടർ വിഘ്നേശ്വരി I.A.S നേരത്തെ തന്നെ സ്ഥലം സന്ദർശിച്ചിരുന്നു.



      വീടും കൃഷിഭൂമിയും നാശനഷ്ടമുണ്ടായവർക്ക് ഗവൺമെൻറ് അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രസിഡൻറ് കെ സി ജെയിംസ് ആവശ്യപ്പെട്ടു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments