Latest News
Loading...

'ഗുരു വന്ദനം 2023' അധ്യാപക ദിനാഘോഷം നടത്തി



മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സെന്റ് തോമസ് കോളജ് എൻ എസ് എസ് വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച   അദ്ധ്യാപക ദിനാഘോഷം 'ഗുരു വന്ദനം ' പാലാ സെന്റ് തോമസ് കോളജിൽ വച്ച് നടത്തപ്പെട്ടു . കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയും ആയ രാജശ്രീ രാജ്ഗോപാൽ പരിപാടിയുടെ  ഉദ്ഘാടനം  നിർവ്വഹിച്ചു.


.എം ജി സർവകലാശാല മുൻ വൈസ് ചാൻസാലർ ഡോ.സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി  .സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ  പ്രൊഫ.ഡോ.ജെയിംസ് ജോൺ ,അദ്ധ്യക്ഷത വഹിച്ചു . പ്രസ്തുത ചടങ്ങിൽ മുഖ്യാഥിതി ഡോ.സിറിയക് തോമസിന് അദ്ദേഹത്തിന്റെ സമഗ്ര സംഭവനകൾക്കും പ്രവർത്തനങ്ങൾക്കുമായി ആദരവ് അർപ്പിച്ചു .കൂടാതെ , ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ പ്രൊഫ.ഡോ.ജെയിംസ് ജോൺ,ഡോ.ഡേവിസ് സേവ്യർ,പ്രൊഫ.ടോമി തോമസ്, പ്രൊഫ.പോൾ വി കാരംതാനം  എന്നിവരെയും ആദരിച്ചു.


ലയൺസ് ക്ലബ് ചീഫ് ജില്ലാ കോഓർഡിനേറ്റർ ശ്രീ.സിബി മാത്യു പ്ലാത്തോട്ടം ആശംസകൾ നേർന്നു . മീനച്ചിൽ താലൂക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി .സോണിയ ജോസഫ് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് അരുൺ കുളംമ്പള്ളിൽ ,ഡോ.ജയേഷ് ,ആന്റണി ,റോബേർസ് തോമസ് , സെന്റ് തോമസ് കോളജ് എൻ എസ് എസ് പ്രോഗ്രാം ആഫീസേഴ്‌സ് എന്നിവർ നേതൃത്വം നൽകി .


   




Post a Comment

0 Comments