മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി , അന്തിനാട് ശാന്തിനിലയം സ്പെഷ്യൽ സ്കൂളിൽ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിച്ചു. ശാന്തിനിലയം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കായി ചിത്ര രചനാ മത്സരവും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
ജ്യോതിലക്ഷ്മി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി പാരാ ലീഗൽ വോളന്റീർ സ്വാഗതം ആശംസിച്ചു.സി.ആനി ജോസഫ് , പ്രിൻസിപ്പൽ അധ്യക്ഷത വഹിച്ചു.ഡോ.സതീഷ് ബാബു , കരുണ ഹോസ്പിറ്റൽ, പാലാ ,ഉദ്ഘാടനം നിർവഹിച്ചു.ലയൺ.സിബി മാത്യു പ്ലാത്തോട്ടം, ലയൺസ് ചീഫ് ജില്ലാ കോ - ഓർഡിനേറ്റർ മുഖ്യ പ്രഭാഷണം നടത്തി.ചിത്ര രചനാ മത്സരത്തിലെ വിജയികൾക്ക് സി.വിൽസി സി.എം.സി ,മദർ സുപ്പീരിയർ ,ശാന്തിനിലയം സ്പെഷ്യൽ സ്കൂൾ, സമ്മാനങ്ങൾ വിതരണം ചെയ്തു.
ആശ മരിയ പോൾ ,സൈക്കിയാട്രിക് സോഷ്യൽ വർക്കർ ,ജനറൽ ഹോസ്പിറ്റൽ,വിമുക്തി, പാലാ കുട്ടികളിൽ സാക്ഷരതയുടെ ആവശ്യകതയെ കുറിച്ച് സംസാരിക്കുകയും ,സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കു അത് നേടിയെടിക്കാനായി പ്രോത്സാഹനം നൽകുകയും ചെയ്ത് ബോധവത്കരണ ക്ലാസ് നയിച്ചു .ശ്രീമതി.സോണിയ ജോസഫ് ,മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ,ലയൺ.അരുൺ കുളമ്പള്ളിൽ പ്രസിഡന്റ്,ലയൺസ് ക്ലബ് അരുവിത്തുറ എന്നിവർ നേതൃത്വം നൽകി. പങ്കെടുത്ത കുട്ടികൾക്ക് മധരപലഹാരങ്ങളും വിതരണം ചെയ്തു.
0 Comments