Latest News
Loading...

വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.





സാമൂഹ്യപ്രതിബദ്ധതയുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പ്രവിത്താനം സ്കൂൾ മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയാണെന്ന് എം.എൽ.എ. . മാണി സി. കാപ്പൻ അഭിപ്രായപ്പെട്ടു.  അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി ചേർന്ന് പ്രവിത്താനം കവലയിൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 



ലോകസമാധാനം വെല്ലുവിളികൾ നേരിടുന്ന ആധുനിക സാഹചര്യത്തിൽ ഇത്തരം പരിപാടികൾ പ്രശംസനീയം ആണെന്ന് അദ്ദേഹം പറഞ്ഞു. ലോകസമാധാനത്തിന്റെ സന്ദേശ വാഹകരായി ഇന്നത്തെ വിദ്യാർത്ഥികളാണ് മാറേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  വിനോദ് ചെറിയാന്റെ അധ്യക്ഷതയിൽ കൂടി യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ  അജി വി. ജെ.,  സജി എസ്. തെക്കേൽ,പിടിഎ പ്രസിഡണ്ട് . ജിസ്മോൻ തുടിയൻപ്ലാക്കൽ,  തോമസ് മണക്കാട്ട്,  സോളി തോമസ്, സി. ആൻസി ടോം , . ജിതിൻ പി.മാത്യു എന്നിവർ പ്രസംഗിച്ചു.  നീതു അന്ന ജോബ്, കുമാരി ലിയ മാത്യു, കുമാരി അലീന എലിസബത്ത് അലക്സ്,  ജെഫ്‌സിൻ ജോസഫ്,  ജിജു ജോസഫ്,  ഡെന്നിസ് കുരുവിള എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments