Latest News
Loading...

ചേർപ്പുങ്കൽ ഹോളിക്രോസ് HSS ൽ സ്പോർട്സ് ഡേ ആഘോഷം




ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കുക എന്നത് കായിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളിൽ പ്രാധാന്യമേറിയ കാര്യമാണ്. കായിക മത്സരങ്ങളിൽ പങ്കെടുക്കുക എന്നത് മനസ്സിന് ആനന്ദവും ശരീരത്തിന് സുഖവും പ്രധാനം ചെയ്യുന്നു. ഈ ലക്ഷ്യങ്ങൾ മുൻനിറുത്തിയുള്ള സ്പോർട്സ് ഡേ ആഘോഷങ്ങൾ ഹോളിക്രോസ് സ്കൂളിൽ ഇന്ന് നടന്നു.




മാനേജർ വെരി.റവ.ഫാ ജോസഫ് പാനാമ്പുഴ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഫാ. ചാൾസ് പേണ്ടാനത്ത് മാർച്ചിൽ സലൂട്ട് സീകരിച്ച് പതാക ഉയർത്തി. മത്സരങ്ങളിൽ വിജയികൾ ആയവർക്ക് പി.റ്റി.എ പ്രസിഡണ്ട് സജു കൂടത്തിനാൽ മെഡലുകൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ ഷാജി ജോസഫ് സ്വാഗതവും കായികാധ്യാപകൻ സെൻ അബ്രാഹം നന്ദിയും രേഖപ്പെടുത്തി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

   




Post a Comment

0 Comments