ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾക്കായി ത്രിദിന ഓണം ക്യാമ്പ് സംഘടിപ്പിച്ചു. "ചലഞ്ച് ദ ചാലഞ്ചേഴ്സ്"
എന്ന പ്രമേയത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എസ്പിസി സൂപ്പർ സീനിയർ കേഡറ്റ് അമിതാ ഫാത്തിമ ഉദ്ഘാടനം നിർവഹിച്ചു. എസ്പിസി സംസ്ഥാന ക്യാമ്പ് അനുഭവങ്ങളും എസ് പി സി കാലത്തെ ഓർമ്മകളും പങ്കുവെച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന അധ്യക്ഷത വഹിച്ചു. എസ് പി സി മുൻ സി.പി.ഒ. അൻസാർ സാർ മുഖ്യപ്രഭാഷണം നടത്തി.
ഓണാഘോഷ പരിപാടികളോടെയാണ് ക്യാമ്പിന്റെ ഒന്നാം ദിവസം ആരംഭിച്ചത്.
ആറ് സെക്ഷനുകളിലായി പരേഡ് പരിശീലനം, ഡിബേറ്റ്, ഗ്രൂപ്പ് ചർച്ചകൾ, ഫീൽഡ് വിസിറ്റ്, സുസ്ഥിര വികസന മാതൃകകൾ തയ്യാറാക്കൽ, തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഫീൽഡ് വിസിറ്റിന്റെ ഭാഗമായി സമീപത്തെ വിനോദസഞ്ചാര കേന്ദ്രമായ അയ്യൻപാറയിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്തു. തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി സുധാകരൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട പഠന ചർച്ചകൾക്ക് പ്രമുഖ ട്രെയിനർ സുഹൈൽ വാഫിയും സുസ്ഥിര വികസന മാതൃകയുടെ പഠന പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിറ്റി പോലീസ് ഓഫീസർ റമീസ് പി എസ്, എ.സി.പി.ഒ ഷമീന ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ക്യാമ്പിന്റെ ഭാഗമായി പച്ചക്കറിത്തോട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചു.
അധ്യാപകരായ മുഹമ്മദ് ലൈസൽ, മാഹിൻ സി എച്ച്, സൈനബ ഫാസിൽ, നിഷിദമോൾ വി എ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
0 Comments