രാത്രിയുടെ മറവില്‍ കരിങ്കല്ലുമായി പോയ ടോറസ് ലോറികള്‍ റവന്യൂ വകുപ്പ് അധികൃതരും പോലീസും ചേര്‍ന്ന് പിടികൂടി. പൂഞ്ഞാര്‍ തെക്കേക്കര പാതാമ്പുഴയ്ക്ക് സമീപത്തുള്ള പാറമടയില്‍ നിന്നും പാസില്ലാതെ കടത്തിയ കരിങ്കല്ലുമായാണ് ലോരികള്‍ പിടിച്ചെടുത്തത്. രാത്രി പന്ത്രണ്ടരയോടെയാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്.
മുന്‍പും പലപ്പോഴായി ഇവിടെ നിന്നും അനധികൃതമായി പാറ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. ഈരാറ്റുപട്ട പോലീസും പാലായില്‍ നിന്നും റവന്യൂ സ്‌ക്വാഡും ചേര്‍ന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത ലോറികള്‍ പാലാ താലൂക്ക് ഓഫീസ് പരിസരത്തേയ്ക്ക് മാറ്റി.
അനധികൃത പാറകടത്തല്‍ സംബന്ധിച്ച് ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് നല്കും. സംഭവത്തില്‍ വാഹനത്തിനും പാറകടത്തിനും പിഴ ഈടാക്കിശേഷമാകും വാഹനം വിട്ടുനല്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments