ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ രാമപുരം റീജിയണൽ സർവ്വീസ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു.
ജനറൽ വിഭാഗത്തിലേക്ക് ജോസ് വി.എ. ഉഴുന്നാലിൽ, ജോഷി ജോസഫ് കുമ്പളത്ത്, ബെന്നി തോമസ് കീത്താപ്പിള്ളിൽ, ജോസഫ് സഖറിയാസ് എം. മുണ്ടയ്ക്കൽ, സിബി അഗസ്റ്റ്യൻ മുണ്ടപ്ലാക്കൽ, എസ്.രാജഗോപാൽ ശിവനിവാസ്, കെ.എ. രവി കൈതളാവുംകര, ജോസ് തോമസ് പാറക്കുടിയിൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
വനിതാ വിഭാഗത്തിലേക്ക് മോളി പീറ്റർ കുളക്കാട്ടോലിയ്ക്കൽ, ജൂബി മാത്യു തെങ്ങുംപിള്ളിൽ, ജിജി ബേബി കുളക്കാട്ടോലിയ്ക്കൽ എന്നിവും എസ്.സി./ എസ്.ടി. വിഭാഗത്തിലേക്ക് ശിവപ്രകാശ് എം.ആർ. ശിവാലയവും നിക്ഷേപക വിഭാഗത്തിൽ ബൈജു ജോൺ പുതിയിടത്തുചാലിലുമാണ് ജയിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് 25 ന് രാവിലെ 11 ന് ബാങ്ക് ഹെഡ് ആഫീസിൽ നടത്തും. അന്നുതന്നെ വൈകിട്ട് 5 ന് രാമപുരം ടൗണിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനവും, പൊതുസമ്മേളനവും നടത്തുമെന്ന് യുഡിഎഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ രാമപുരം സി.റ്റി. രാജനും, കൺവീനർ തോമസ് ഉഴുന്നാലിയും അറിയിച്ചു. യുഡിഎഫിന്റെ പ്രമുഖ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments