Latest News
Loading...

തേൻ ബൂത്തുകൾ ആരംഭിക്കണം : ഫാ.തോമസ് കിഴക്കേൽ

 

വരുമാന വർദ്ധനവിനൊപ്പം പുതിയൊരു ആരോഗ്യ സംസ്കാരത്തിനും സഹായകമാകും വിധം കർഷക കമ്പനികൾ വളർന്നു വരണമെന്നും ഗുണമേന്മയുള്ള തേൻ ലഭ്യത ഉറപ്പാക്കാനാകും വിധം തേൻ ബൂത്തുകൾ ആരംഭിക്കണമെന്നും പാലാ രൂപത ഫാർമേഴ്സ് മൂവ് മെന്റ് കോർഡിനേറ്ററും പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടറുമായ ഫാ.തോമസ് കിഴക്കേൽ അഭിപ്രായപ്പെട്ടു. 

പാലാ ഹരിതം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുയോഗം പാലാ അഗ്രിമ കർഷകമാർക്കറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കമ്പനി ചെയർമാൻ തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. 


അസി.ഡയറക്ടർ അഡ്വ.ഫാ.ജോസഫ് താഴത്തുവരിക്കയിൽ, എഫ്.പി.ഒ.ഡി വിഷൻ മാനേജർ ഡാന്റീസ് കൂനാനിക്കൽ , സി.ഇ.ഒ.പി.വി.ജോർജ് പുരയിടം, മനു മാനുവൽ , ജോസ് മോൻ ജേക്കബ്, അനീഷ് തോമസ്, ജിമ്മി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. സോണി തോമസ്, റോയി മടിയ്ക്കാങ്കൽ, എബിൻ ജോയി, ഷൈജു ജോസ് , സിൽവിയാ തങ്കച്ചൻ , എൽസി ജോൺ , സി.ലിറ്റിൽ തെരേസ് , കലാദേവി ടീച്ചർ, സൗമ്യാ ജയിംസ്, ഷീബാ ബെന്നി, അൻസാ ജോർജ് തുടങ്ങിയവർ നേതൃത്വം കൊടുത്തു ഓഹരി ഉടമകൾക്ക് ഷെയർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.




   




Post a Comment

0 Comments