Latest News
Loading...

ഡിജിറ്റൽ ഷോപ്പുകളിൽ ഒന്നാമതെത്തി ഓക്സിജൻ




കോട്ടയം: ബജാജ് ഫിനാൻസിന് റെ ഈ വർഷത്തെ അമർനാഥ് ദേശീയ പുരസ്കാരം ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പെർട്ടിന് ലഭിച്ചു. ബജാജ് ഫിനാൻസിന്റെ ഇന്ത്യയിലെ ഡീലർമാരിൽ നിന്നുള്ള ഏറ്റവും മികച്ച ബിസിനസ് & പ്രമോഷന് ഏർപ്പെടുത്തിയിരിക്കുന്നതാണ് പുരസ്കാരം.

ദേശീയതലത്തിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമായി ബജാജ്  തെരഞ്ഞെടുക്കുന്ന ചുരുക്കപ്പട്ടികയിൽ നിന്നും രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഡീലർമാർ അവസാന റൗണ്ടിൽ വോട്ട് ചെയ്താണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്.

ഒരു വർഷത്തെ ബിസിനസ് വളർച്ച, ഫിനാൻസ് പ്രമോഷൻ, ഏറ്റവും മികച്ച കസ്റ്റമർ ഓഫറുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ബജാജ് ഫിനാൻസ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. പുരസ്കാരം ബജാജ് ഫിനാൻസിന് റെ ആഭിമുഖ്യത്തിൽ മുംബൈയിൽ നടന്ന സംവാദ് 2023' ചടങ്ങിൽ വച്ച് ഓക്സിജൻ ഡിജിറ്റൽ ഗ്രൂപ്പ് സിഇഒ ഷിജോ തോമസ് ഏറ്റുവാങ്ങി. 24 വർഷം കൊണ്ട് 50 ലക്ഷം വിശ്വസ്തരായ ഉപഭോക്താക്കളാണ് ഓക്സിജനുള്ളത്.

ഉപഭോക്താക്കൾക്കിടയിൽ ബജാജ് ഫിനാൻസിന്റെ അപ്രൂവൽ അനുപാതം ഏറ്റവും കൂടുതലുള്ളതും ഓക്സിജൻ ഡിജിറ്റൽ എക്സ്പെർട്ടിനാണ്..




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments