മുത്തോലി ഗ്രാമ പഞ്ചായത്തിൽ ഭാരത സർക്കാരിന്റെ ഗാർബേജ് ഫ്രീ ഇന്ത്യ- സ്വച്ഛതാ ഹി സേവാ കാമ്പെയിനിന്റെയും സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്തം നവകേരളം കാമ്പെയിനിന്റെയും ഭാഗമായി മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള പ്രാഥമിക യോഗം ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജൻ മുണ്ടമറ്റം അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൺജിത്ത് ജി മീനാഭവൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ മുത്തോലി ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്തമാക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചുവരുന്ന നടപടികൾ വിശദീകരിച്ചു. പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാലിന്യ മുക്ത ഭാരതത്തിന്റെ നിർമ്മാണത്തിൽ എല്ലാപേരും പങ്കാളികളാകേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി സംസാരിച്ചു.
ഒക്ടോബർ 1, 2 തീയതികളിൽ നടക്കുന്ന മാലിന്യ മുക്ത ക്യാമ്പെയിനിൽ നടത്തേണ്ട വിവിധ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. യോഗത്തിൽ പങ്കെടുത്തവർ സ്വച്ഛതാ പ്രതിജ്ഞ ചൊല്ലി. ഒക്ടോബർ 1 ന് ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വാർഡ് മെമ്പർമാർ, റസിഡന്റ്സ് അസ്സോസ്സിയേഷൻ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ നടത്തുന്നതിന് യോഗം തീരുമാനിച്ചു. മാലിന്യം അടിഞ്ഞുകൂടിയ ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങൾ വൃത്തിയാക്കി അവിടങ്ങളിൽ പൂച്ചെടികൾ നട്ടുപിടിപ്പിച്ച് “സ്നേഹാരാമങ്ങൾ” തീർക്കുന്നതിന് സ്കൂൾ എൻ എസ് എസ് വോളന്റിയർമാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതാണ്. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന് വിവിധ ശുചിത്വ പ്രവർത്തനങ്ങൾ, സ്വച്ഛതാ റൺ എന്നീവ നടത്തുന്നതിന് തീരുമാനച്ചു.
പ്രസ്തുത യോഗത്തിൽ പഞ്ചായത്ത് മെമ്പർമാർ, അംഗനവാടി വർക്കർമാർ, ആശാപ്രവർത്തകൾ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സ്കൂൾ മേധാവികൾ, ഗ്രാമ പഞ്ചായത്തിലെ വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കുടിവെള്ള സമിതികളുടെ പഞ്ചായത്ത് തല പ്രവർത്തകർ എന്നിവർ പങ്കെടുത്തു. യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഗ്രാമ പഞ്ചായത്ത് മെമ്പർ സിജുമോൻ സി എസ്, സെക്രട്ടറി അസിസ്റ്റന്റ് സെക്രട്ടറി എന്നിവർ സംസാരിച്ചു. പി എച്ച് സി മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ ആരോഗ്യ സംസക്ഷണം, മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് ക്ലാസ്സുകൾ എടുത്തു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments