Latest News
Loading...

ഈരാറ്റുപേട്ടയില്‍ മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം ആരംഭിക്കുക : സിപിഐ




ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അതിര്‍ത്തിയില്‍ ഒരു മുനിസിപ്പാലിറ്റിയും എട്ടു പഞ്ചായത്തുകളും ആണുള്ളത്. ആയിരക്കണക്കിന് ജനങ്ങളാണ് ഈ പ്രദേശങ്ങളില്‍ അധിവസിക്കുന്നത്. കുന്നും മലകളും  പുരാതനമായ പൂഞ്ഞാര്‍ രാജകുടുംബത്തിന്റെ ആസ്ഥാനവും അരുവിത്തറ പള്ളിയും തെക്കന്‍ കേരളത്തിലെ പ്രധാന മുസ്ലിം ദേവാലയങ്ങളും എല്ലാം തലയുയര്‍ത്തി നില്‍ക്കുന്ന പ്രദേശമാണ് ഇവിടം. 1996 പൂഞ്ഞാര്‍ താലൂക്ക് ഈരാറ്റുപേട്ട കേന്ദ്രമാക്കി അന്നത്തെ ബഹുമാനപ്പെട്ട റവന്യൂ വകുപ്പ് മന്ത്രിയായിരുന്ന സഖാവ് കെ ഇ ഇസ്മായിലും മുഖ്യമന്ത്രി സഖാവ് ഇ കെ നായനാരും ചേര്‍ന്ന് പ്രഖ്യാപിച്ചതും അന്ന് റവന്യൂ മന്ത്രി ഈരാറ്റുപേട്ടയില്‍ വന്ന് താല്‍ക്കാലികമായി കെട്ടിടം വാടകയ്ക്ക് എടുത്ത് താലൂക്ക് ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതും ആണ്. പ്രാദേശിക അധികാരികള്‍ അന്ന് പ്രായോഗികമായി ഒരു നീക്കവും നടത്താത്തതിനെ തുടര്‍ന്ന് നമുക്ക് അത് നഷ്ടമായി. തികച്ചും അര്‍ഹതപ്പെട്ട താലൂക്ക് പൂഞ്ഞാറിന് ഇന്നും സ്വപ്നമായി തുടരുകയാണെന്ന് സിപിഐ ജില്ലാ കമ്മറ്റിയംഗം എംജി ശേഖരന്‍ പറഞ്ഞു. 





.

 മിനി സിവില്‍ സ്റ്റേഷന്‍ ഈരാറ്റുപേട്ടയില്‍ പോലീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള റവന്യൂ ഭൂമിയില്‍ നിര്‍മ്മിക്കണമെന്നത് നാടിന്റെ പൊതുവായ ആവശ്യവും താല്‍പര്യവും ആയിരുന്നു. എല്‍ഡിഎഫ് പൂഞ്ഞാര്‍ നിയോജക മണ്ഡലം കമ്മിറ്റി ഘടക കക്ഷി നേതാക്കളുടെയും ബഹുമാനപ്പെട്ട പൂഞ്ഞാര്‍ എംഎല്‍എ അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പോയി വിവിധ വകുപ്പ് മന്ത്രിമാരെയും മുഖ്യമന്ത്രിയെയും നേരിട്ട് കണ്ട് ഈരാറ്റുപേട്ടയില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് അനുകൂല സാഹചര്യം ഒരുക്കി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും നിവേദനം നല്‍കിയതും ചെയ്തതാണ്. ബഡ്ജറ്റില്‍ ഇത് ഉള്‍പ്പെടുത്തി വരികയും ചെയ്തു.

ജനങ്ങള്‍ ആകെ രാഷ്ട്രീയ ജാതിമത വ്യത്യാസങ്ങള്‍ക്കപ്പുറം വലിയ പ്രതീക്ഷയിലും ആഹ്ലാദത്തിലും ആയിരുന്നു സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിച്ചു എന്നാല്‍ ഇപ്പോള്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം നിശ്ചിത സ്ഥലത്ത് വടക്കേക്കരയില്‍ നടക്കുമോ എന്ന് ആശങ്ക നാട്ടില്‍ ആകെ പടരുന്നു. ഇനിയും സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് തടസ്സം വന്നാല്‍ അംഗീകരിക്കാന്‍ ആവില്ല നാടിനോടും ഇവിടുത്തെ ജനങ്ങളോടും ഉള്ള വെല്ലുവിളിയായി ഇതിനെ കണക്കാക്കേണ്ടി വരും. ഏറ്റുമാനൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് പണിയുന്നതിനുള്ള നീക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതായി മനസ്സിലാക്കുകയും ചെയ്യുന്നു. 

 ഈരാറ്റുപേട്ടയില്‍ നിശ്ചിത മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം ബന്ധപ്പെട്ടവരെല്ലാം ഇതിന്റെ ഗൗരവം ഉള്‍ക്കൊള്ളാനും അധികാരികള്‍ അടിയന്തരമായി ഇടപെട്ട് സ്ഥലത്തിന് ഉള്‍പ്പെടെ അനുമതി നല്‍കണമെന്നും അല്ലാത്തപക്ഷം കനത്ത വില ഉത്തരവാദിത്തപ്പെട്ടവര്‍ നല്‍കേണ്ടി വരുമെന്നും എംജി ശേഖരന്‍ പറഞ്ഞു. 


   




Post a Comment

0 Comments