Latest News
Loading...

ഈരാറ്റുപേട്ടയില്‍ തര്‍ക്കം തുടരുന്നു. ഏറ്റുമാനൂരില്‍ സിവില്‍ സ്റ്റേഷന്‍ നിര്‍മാണം മുന്നോട്ട്

ഏറ്റുമാനൂരിലെ സിവില്‍ സ്റ്റേഷന്‍ രൂപരേഖയുമായി മന്ത്രി വി.എന്‍ വാസവന്‍


ഏറ്റുമാനൂരില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനുള്ള നടപടികള്‍ മുന്നോട്ട്. മന്ത്രിയും സ്ഥലം എംഎല്‍എയുമായ വി.എന്‍ വാസവന്‍ മുന്‍കൈയെടുത്താണ് നടപടികള്‍ മുന്നോട്ട് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെയും  വ്യാപാരി പ്രതിനിധികളുടെയും ഏറ്റുമാന്നൂര്‍ മുനിസിപ്പാലിറ്റി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തു. 




ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ നടന്ന യോഗത്തില്‍ പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ശ്രീലേഖ രൂപരേഖകളുടെ അടിസ്ഥാന വിശദീകരണം നടത്തി. പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ തിങ്കളാഴ്ച സര്‍വ്വേ നടത്തും. ഏഴ് നിലകളിലായി 51000 സ്‌ക്വയര്‍ ഫീറ്റില്‍ ആണ് പുതിയ ബില്‍ഡിംഗ് പൂര്‍ത്തീകരിക്കുന്നത്. പാര്‍ക്കിങ്ങിന് അടക്കമുള്ള സൗകര്യങ്ങള്‍ ക്രമപ്പെടുത്തിയിട്ടുണ്ട്. പദ്ധതിക്കായി  32 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 15 കോടിയുടെ ഭരണാനുമതി ആദ്യഘട്ടത്തില്‍ ലഭിച്ചിട്ടുണ്ട്. 

ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്ന് ഒരേക്കറില്‍ അധികം വരുന്ന സ്ഥലത്താണ് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം തുടങ്ങുന്നത്. അതേസമയം, ഈരാറ്റുപേട്ടയില്‍ പോലീസ് സ്്‌റ്റേഷനോട് ചേര്‍ന്നുള്ള ഭൂമി മിനി സിവില്‍സ്‌റ്റേഷനുവേണ്ടി ലഭിക്കുന്നത് സംബന്ധിച്ച് ഇനിയും വ്യക്തത ആയിട്ടില്ല. സ്ഥലം നല്കാനാവില്ലെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാട്. എന്നാല്‍ ഈ സ്ഥലം ലഭിക്കാത്ത പക്ഷം മറ്റ് സ്ഥലങ്ങള്‍ ഇതിനോടകം കണ്ടെത്തിയിട്ടുണ്ടെന്നാണ് അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments