Latest News
Loading...

ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു



കുടക്കച്ചിറയിൽ കരിങ്കൽ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.ഇന്ന് ഉച്ചയോടെയാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു അപകടത്തിൽ പെട്ടത്.ലോഡുമായി ഇറക്കം ഇറങ്ങവേ നിയന്ത്രണം വിടുകയായിരുന്നു.മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി.



 താഴെയുള്ള വീട്ടിലേക്ക്  ലോറി വീഴാഞ്ഞതു മരത്തിൽ തട്ടി നിന്നതുകൊണ്ടാണെന്നു നാട്ടുകാർ പറഞ്ഞു .ഇത് വഴിയുള്ള ടിപ്പറുകളുടെ മരണപാച്ചിലിനെതിരെ നാട്ടുകാർ കഴിഞ്ഞ ആഴ്ചയിലും വഴിതടയൽ സമരം ഉൾപ്പെടെ നടത്തിയിരുന്നു.കുടക്കച്ചിറ പള്ളി വികാരിയുടെ നേതൃത്വത്തിൽ പാറമട ലോബികൾക്കെതിരെ പഞ്ചായത്തി ആഫീസ്  മാർച്ച് വരെ ജനങ്ങൾ നടത്തിയിരുന്നു.


എല്ലാ പാർട്ടികളും സംയുക്തമായാണ് ജനകീയ സമരങ്ങൾ നടത്തിയത്.എന്നാൽ നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തിയാണ് ഇപ്പോൾ പാറ ഖനനം നടത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു .ജനങ്ങളുടെ സ്വകാര്യതയെയും.സഞ്ചാര സ്വാതന്ത്ര്യത്തെയും  തടയുന്ന രീതിയിൽ പ്രവർത്തിക്കുന്ന കരൂർ പഞ്ചായത്തിലെ  കുടക്കച്ചിറ  പാറമട ലോബിക്കെതിരെ ഉടൻ സ്ഥലത്തെ പ്രദേശിക ജനങ്ങളെ മുൻ നിർത്തി സമര നടപടികൾ ആരംഭിക്കുമെന്ന്  ജനകീയ സമിതി പ്രവർത്തകരായ   ടോണി തൈപ്പറമ്പിൽ, അമൽ പുളിക്കൻ, ജിയേഷ്, സോയി എന്നിവർ അറിയിച്ചു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments