പാലാ ജനറലാശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിക്കപ്പെട്ട യുവതി, ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ടു. അമ്പാറ ചിരട്ടയോലിപ്പാറയില്‍ ദിനാകരന്‍ ഓമന ദമ്പതികളുടെ മകള്‍ ആര്യമോള്‍ (27) ആണ് മരിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സായ ആര്യമോളെ കഴിഞ്ഞ 25-നാണ് പ്രസവത്തിനായി പാലാ താലൂക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പിറ്റേന്ന് സിസേറിയനിലൂടെ കുട്ടിയെ പുറത്തെടുത്തു. തുടര്‍ന്ന് ആര്യമോളുടെ നില വഷളാവുകയായിരുന്നു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയ തുടര്‍ന്ന് തഹസില്‍ദാര്‍ ജോസുകുട്ടിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.
0 Comments