ജൽ ജീവൻ മിഷന്റെ ഭാഗമായി മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിച്ച നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ കംപ്ലീഷൻ റിപ്പോർട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിക്ക് പി.എസ്.ഡബ്ളിയു.എസ്.ജെ.ജെ. എം പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കൽ സമർപ്പിച്ചു.
കേന്ദ്ര , സംസ്ഥാന ജല ശുചിത്വ മിഷനുകൾ നിർദ്ദേശിച്ച അൻപത്തിമൂന്നു പ്രവർത്തനങ്ങളാണ് ഒന്നരവർഷത്തിനുള്ളിൽ ഗ്രാമ പഞ്ചായത്തിൽ പൂർത്തീകരിക്കപ്പെട്ടത്. പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്തു ഭരണ സമിതിയംഗങ്ങൾ, ഉദ്യോഗസ്ഥർ, പി.എസ്.ഡബ്ലിയു.എസ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
0 Comments