കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴ, തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളിൽ മണിക്കൂറുകളായി അതിശക്തമായ മഴ തുടരുകയാണ്. ഇതേ തുടർന്ന് മീനച്ചിലാറിന്റെ കൈവഴികളിൽ ശക്തമാ യ വെള്ളമൊഴുക്ക് തുടരുന്നു. പലയിടത്തും ജലനരിപ്പ് കാര്യമായി ഉയർന്നിട്ടുണ്ട്.
അടുക്കം പഞ്ചായത്തിൽപെട്ട മേലടുക്കം, ചാമപ്പാറ, തീക്കോയി പഞ്ചായതനിലെ വെള്ളികുളം, ഒറ്റയീട്ടി എന്നിവിടങ്ങളിലൂടെ 2 മണിക്കൂറോ ളമായി മഴ തുടരുന്നുണ്ട്. ഒറ്റയീട്ടിയ്ക്ക് സമീപം ഒരു കാർ വെള്ളപ്പാച്ചിച്ചിൽ പെട്ടെങ്കിലും അപകടങ്ങളില്ല. ഇ നിയും വെള്ളമുയർന്നാൽ ചാമപ്പാറ പ്രദേശത്തെ വീടുകളിലും വെള്ളം കയറുമെന്ന് ആശങ്കയുണ്ട്. കലങ്ങി മറി ഞ്ഞ് വെള്ളമെത്തുന്നത് മണ്ണിടിച്ചിലിന്റെ സാധ്യതയാണെന്നും പ്രദേശവാസികൾ പറയുന്നു.
വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments