വെള്ളികുളം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ പരിശുദ്ധ ദൈവമാതാവിൻ്റെ പിറവി തിരുനാൾ ആഘോഷവും പുതിയതായി നിർമ്മിച്ച ഗ്രോട്ടോയുടെ വെഞ്ചരിപ്പും നടത്തി.സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി പണി കഴിപ്പിച്ച മാതാവിൻ്റെ കപ്പേളയുടെ വെഞ്ചരിപ്പ് ഇടവക വികാരി ഫാ.മൈക്കിൾ വടക്കേക്കര നിർവ്വഹിച്ചു.
.ഇടവക ദൈവാലയത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കു ശേഷം വെള്ളികുളം ഗ്രോട്ടോയിലേയ്ക്ക് ജപമാല പ്രദക്ഷിണം നടത്തി. തുടർന്ന് സ്കൂൾ അങ്കണത്തിൽ പുതിയ കപ്പേളയുടെ ആശീർവ്വാദവും ലദീഞ്ഞും നേർച്ചവിതരണവും നടന്നു. ഇടവകാംഗങ്ങളും സ്കൂൾ കുട്ടികളും പങ്കെടുത്ത തിരുക്കർമ്മങ്ങൾക്ക് ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ ,അദ്ധ്യാപകർ, കൈക്കാരന്മാർ, കമ്മറ്റിയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
.
0 Comments