Latest News
Loading...

ശാസ്ത്ര നാടകത്തിൽ മുസ്‌ലീം ഗേൾസിന് ഒന്നാം സ്ഥാനം.



 ഈ പുരോഗമന കാലഘട്ടത്തിലും അന്ധവിശ്വാസങ്ങൾ വെച്ച് പുലർത്തുന്നവർക്കെതിരെ ശക്തമായ താക്കീതുമായി മുസ്‌ലീം ഗേൾസ് സ്കൂൾ അവതരിപ്പിച്ച 'സിഗ്നൽ എന്ന ശാസ്ത്ര നാടകം ഈരാറ്റുപേട്ട ഉപജില്ലാമൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി റവന്യൂ ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 



അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ ബോധവത്ക്കരണമാണ് വേണ്ടതെന്ന് ഈ നാടകം  ഓർമ്മപ്പെടുത്തുന്നു. സമൂഹത്തെ ശാസ്ത്രീയമായ ശരിയായ വഴിയിലൂടെ നയിച്ചാൽ അന്ധവിശ്വാസങ്ങളെ തളയ്ക്കാമെന്ന സന്ദേശമാണ് ഈ നാടകം നൽകുന്നത്. അൻഹ ഫാത്തിമ, മിൻ ഹമറിയം, ഹസ്ബിയനൗഷാദ്, മിൻ ഹഫാത്തിമ ,റിദ മിർസ ഹുസൈൻ, അൽഫീന ഷാഹുൽ ,ഫാത്തിമ വി.എൻ, സഫ ഹാരിസ് എന്നിവരാണ് നാടകത്തിലെ അഭിനേത്രികൾ.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments