Latest News
Loading...

പുതുപ്പള്ളി; വോട്ടെടുപ്പ് പുരോഗമിക്കുന്നു



പുതുപ്പള്ളി  ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.  11 മണിക്ക് പോളിംഗ് 24 ശതമാനത്തിലധികമെത്തിയിട്ടുണ്ട്. മന്ത്രി V N വാസവന്‍ പാമ്പാടി MGM. HSലെ 102-ാം നമ്പര്‍ ബൂത്തില്‍ കുടുംബ സമേതമെത്തി വോട്ടുചെയ്തു. 



.ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ ആകെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്. പുതുപ്പള്ളിയില്‍ ഇടതിന് തികഞ്ഞ പ്രതീക്ഷയെന്ന് ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് പറഞ്ഞു. വികസന സംവാദത്തില്‍ നിന്നും യുഡിഎഫ് ഒളിച്ചോടിയെന്നും ജെയ്ക് വിമര്‍ശനമുന്നയിച്ചു.പുതിയ പുതുപ്പള്ളിയെ സൃഷ്ടിക്കാന്‍ വേണ്ടിയിട്ടുള്ള ചരിത്രപരമായ മുന്നേറ്റത്തിന്റെ ദിനം എന്നാണ് വോട്ടെടുപ്പ് ദിനത്തെ ഇടത് സ്ഥാനാര്‍ത്ഥി വിശേഷിപ്പിച്ചത്. 



.എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. പുതുപ്പള്ളിയുടെ വികസനം തടസ്സപ്പെടുത്തിയത് ഈ സര്‍ക്കാരാണെന്നും ചാണ്ടി ഉമ്മന്‍ കുറ്റപ്പെടുത്തി.  വികസനം ആണ് ചര്‍ച്ചയെന്ന് പറഞ്ഞവര്‍ ചെയ്യുന്നതെന്താണെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. 


   




Post a Comment

0 Comments