Latest News
Loading...

പരാജയങ്ങൾ വിജയത്തെ കുറ്റമറ്റതാക്കുമെന്ന് ഡോ ഗിരീഷ് ശർമ്മ .



പരാജയങ്ങൾ വിജയത്തെ കുറ്റമറ്റതാക്കുമെന്ന്  ഐ എസ്സ് ആർ ഓ ചന്ദ്രയാൻ 3 ലാന്റിങ്ങ് നാവിഗേഷൻ ടീം മേധാവി ഡോ ഗിരീഷ് ശർമ്മ പറഞ്ഞു. ചന്ദ്രയാൻ 2ന്റെ ലാന്റിങ്ങ് പരാജയത്തിനു  ശേഷം അന്നു രാത്രി മുതൽ ആരംഭിച്ച കൃതമായ വിലയിരുത്തലുകളും പരീക്ഷണങ്ങളും പരിശ്രമങ്ങളുമാണ് ചന്ദ്രയാൻ 3 ന്റെ വിജയത്തിനു നിദാനമായത്. 




.നാം ചന്ദ്രനെ കീഴടക്കി എന്നു പറയുന്നത് തെറ്റാണെന്നും പ്രപഞ്ച ശക്തികൾ പ്രവചനാതീതമാംവിധം ശക്തമാണ്. അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന ഡോ ഗിരീഷ് ശർമ്മക്ക് കലാലയം നൽകിയ സ്വീകരണത്തിന് മറുപടി നൽകി സംസാരിക്കുകയായിരുന്നു അദ്ധേഹം.



.കോളേജ് മനേജർ വെരി റവ ഡോ അഗസ്റ്റ്യൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് കോളേജ് ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ ഐക്യു ഏ സി അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡോ സുമേഷ് ജോർജ് ഡോ മിഥുൻ ജോൺ തുടങ്ങിയവർ സംസാരിച്ചു.


   




Post a Comment

0 Comments