Latest News
Loading...

സ്മാർട്ട്‌ ഫോണിലെ ചതിക്കുഴികൾ . ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു




തലപ്പലം : സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം, ഓൺലൈൻ തട്ടിപ്പ്, മറ്റു സാമൂഹ്യ പ്രശനങ്ങൾ എന്നിവയെപ്പറ്റിയും ഇതിനെതിരെ ജാഗരൂകരായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ഉള്ള ബോധവത്കരണ ക്ലാസ്സ്‌ തലപ്പലം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ സി ഡി എസിന്റെയും സംയുക്താഭിമുഖ്യത്തിൽ തലപ്പലം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു.. സി ഡി എസ് ചെയർപേഴ്സൺ ശ്രീജ കെ എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി അനുപമ വിശ്വനാഥ് ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു... ഈരാറ്റുപേട്ട സി. ഐ. ശ്രീ ബാബു സെബാസ്റ്റ്യൻ ക്ലാസ്സ്‌ നയിച്ചു.. 



ഓൺലൈൻ, സൈബർ തട്ടിപ്പുകളിൽ ഏറ്റവും കൂടുതൽ ഇരകൾ ആകുന്നത് സ്ത്രീകൾ ആണെന്നും പുറത്തു പറഞ്ഞാൽ മറ്റുള്ളവർ എന്ത് കരുതും എന്നോർക്കുന്നതും പരാതി കൊടുക്കുന്ന തിൽനിന്നും ഇവരെ പുറകോട്ട് വലിക്കുന്നതായും സി ഐ കൂട്ടി ചേർത്തു...സി ഡി എസ് വൈസ് ചെയർപേഴ്സൺ ശ്രീമതി ആശ സുരേന്ദ്രൻ, ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ്‌ ശ്രീമതി സ്റ്റെല്ല ജോയ്, മെമ്പർമാരായ ശ്രീമതി ചിത്ര സജി, ശ്രീമതി ജോമി ബെന്നി, വി ഇ ഒ മിനി, കുടുംബശ്രീ മെമ്പർ സെക്രട്ടറി അനുചന്ദ്രൻ, സി ഡി എസ്, എ ഡി എസ് ഭരണ സമിതി അംഗങ്ങൾ, സി ഡി എസ് അക്കൗണ്ടന്റ് ഷൈലജ തുടങ്ങിയവർ പങ്കെടുത്തു


വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറായ വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments