കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ 72.91 ശതമാനം പോളിങ്. 1,76,412 വോട്ടർമാരിൽ 1,28,624 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരിൽ 64,084 പേരും 90,277 സ്ത്രീകളിൽ 64,538 പേരും നാലു ട്രാൻസ്ജെൻഡർമാരിൽ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി. അന്തിമ പോളിങ് ശതമാനവും കണക്കും പ്രിസൈഡിങ് ഓഫീസർമാർ സ്വീകരണകേന്ദ്രത്തിൽ വിവരങ്ങൾ സമർപ്പിച്ചതിനുശേഷമേ ലഭ്യമാകൂ.
പുതുപ്പള്ളി
ഉപതെരഞ്ഞെടുപ്പ്
പോളിങ് സുഗമം,
മാതൃകാപരം;
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ പോളിങ്് സുഗമവും മാതൃകാപരവുമായി പൂർത്തീകരിച്ചു.
രാവിലെ ആറുമണിക്കു മോക്ക് പോൾ ആരംഭിച്ചതുമുതൽ പോളിങ്് ഏറെ സമാധാനപരമായിരുന്നു. വോട്ടിംഗ്‌യന്ത്രങ്ങൾ എല്ലാം തന്നെ തകരാറുകളില്ലാതെ പ്രവർത്തിച്ചത് പോളിങ് സുഗമമാക്കി.
വോട്ട് ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഓരോ പോളിംഗ് ബൂത്തിലും ഒരുക്കിയിരുന്നു. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ് അടക്കമുള്ള നിരീക്ഷണസംവിധാനങ്ങളും ഒരുക്കിയിരുന്നു. വനിതകൾ പൂർണമായും പോളിങ് നടപടികൾ നിയന്ത്രിച്ച 10 പിങ്ക് പോളിങ് ബൂത്തുകളിലും വോട്ടിങ് സുഗമമായി തന്നെ നടന്നു. മാതാപിതാക്കളോടൊപ്പം പോളിങ്് ബൂത്തുകളിലെത്തിയ കുട്ടികൾക്ക് ചെറുധാന്യങ്ങൾ ചേർത്തുണ്ടാക്കിയ പലഹാരപ്പൊതികൾ നൽകിയ വോട്ടർബോധവൽക്കരണ പരിപാടി സ്വീപിന്റെ പദ്ധതിയും ഏറെ ശ്രദ്ധ നേടി. ബൂത്തുകളിലെത്തിയ കുട്ടികളെ ബലൂണുകൾ നൽകി സ്വീകരിച്ച വോളണ്ടിയർമാരും തെരഞ്ഞെടുപ്പു ബൂത്തുകൾക്ക് ഉത്സവപ്രതീതി നൽകി. ശുചീകരണപ്രവർത്തനങ്ങളുമായി ഹരിതകർമസേനയും മാലിന്യമുക്ത പോളിങ് നടപടികൾക്കു കരുത്തായി.
.
0 Comments