Latest News
Loading...

വ്യക്തിത്വ രൂപീകരണത്തിന്റെ കളരിയാണ് വിദ്യാലയം-ജോർജുകുട്ടി ആഗസ്തി



വ്യക്തിത്വ രൂപീകരണത്തിന്റെ ഏറ്റവും അടിസ്ഥാന പാഠങ്ങൾ ഒരു വ്യക്തി കരസ്ഥമാക്കുന്നത് വിദ്യാലയങ്ങളിൽ നിന്നാണെന്ന് കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാനും, പ്രമുഖ മോട്ടിവേഷനൽ സ്പീക്കറുമായ ശ്രീ.ജോർജുകുട്ടി അഗസ്തി അഭിപ്രായപെട്ടു. പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തുന്ന LIFE പദ്ധതിയുടെ ഭാഗമായി 'പേഴ്സണാലിറ്റി ഡെവലപ്മെൻറ് ആൻഡ് എഫക്റ്റീവ് കമ്യൂണിക്കേഷൻ' എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ആരോഗ്യവും അറിവും ,കഴിവും, സ്വഭാവവും ആണ് വ്യക്തിത്വരൂപീകരണത്തിന്റെ അടിസ്ഥാന ഘടകങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥികളും , വിദ്യാലയങ്ങളും വലിയ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സ്കൂൾ നടത്തുന്ന LIFE പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. അജി വി. ജെ., ശ്രീ ജിനു ജെ. വല്ലനാട്ട്, ശ്രീമതി അനു ജോർജ്, കുമാരി ഭദ്ര അനിൽരാജ് എന്നിവർ സംസാരിച്ചു



   




Post a Comment

0 Comments