പാലാ ഇടയാറ്റ് സ്വയംഭൂ ബാലഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും ഉണ്ണിയുട്ടും ഈമാസം 20ന് ആഘോഷിക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പ്രസാദമൂട്ട്, സംഗീതാരാധന എന്നിവയാണ് മറ്റ് പ്രധാന പരിപാടികള്‍. രാവിലെ 5 മുതല്‍ ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, അഷ്ടാഭിഷേകം. തുടര്‍ന്ന് കല്ലമ്പള്ളി ഇല്ലം ദാമോദരന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം. തിരുവരങ്ങില്‍ രാവിലെ 8.30 മുതല്‍ ചെമ്പൈ സംഗീത സഭയുടെ പഞ്ചരത്‌ന കീര്‍ത്തനാലാപനവും സംഗീതാരാധനയും നടക്കും.
11 മുതല്‍ ഉണ്ണിയൂട്ട് തുടര്‍ന്ന് മഹാപ്രസാദമൂട്ട്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, അമ്മയുടെ മടിയിലിരിക്കുന്ന ബാലഗണപതിയുടെ ഭാവത്തില്‍ ആയതിനാല്‍ ഇവിടെ ഉണ്ണിയൂട്ടിന് ഏറെ പ്രാധാന്യമുണ്ട്. ആറ് വയസില്‍ താഴെയുള്ള കുട്ടികളാണ് ഉണ്ണിയൂട്ടില്‍ പങ്കെടുക്കുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഉപദേശക സമിതി പ്രസിഡന്റ് പി.ബി. ഹരികൃഷ്ണന്‍ പുരയിടത്തില്‍, വിനേഷ് കെ.ആര്‍. കൂനാനിയില്‍, കെ.ടി.മനോജ്, പങ്കജാക്ഷന്‍ പൈങ്ങനാമഠത്തില്‍, രാജു ശ്രീനിലയം, ടി.എന്‍. രാജന്‍, പി.കെ. സോമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
0 Comments