Latest News
Loading...

തമിഴ്‌നാട് സ്വദേശിയെ വീണ് മരിച്ച നിലയില്‍ കണ്ടെത്തി




ഈരാറ്റുപേട്ട  വട്ടക്കയത്തിന് സമീപം നിര്‍മാണം പൂര്‍ത്തീകരിക്കാത്ത കെട്ടിടത്തില്‍ തമിഴ്‌നാട് സ്വദേശിയെ വീണ് മരിച്ച നിലയില്‍ കണ്ടെത്തി.  മധുര പേരിയൂര്‍ സ്വദേശി മാടസ്വാമി(42) യാണ് മരിച്ചത്. ശനി വൈകിട്ട് മൂന്നരയോടെ പ്രദേശവാസിയാണ് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്കുള്ള നടയുടെ സമീപമായി മൃതദേഹം  കണ്ടെത്. 

നടയില്‍ തലയിടിച്ചതിന്റെ ചോരപാടുകളുമുണ്ട്. ഈരാറ്റുപേട്ടയില്‍ വിവിധ ജോലികള്‍ ചെയ്തിരുന്ന മാടസ്വാമി കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് താമസിച്ചിരുന്നത്. നിര്‍മാണം പൂര്‍ത്തീകരിക്കാത്തെ കെട്ടിടത്തിന്റെ നടകളില്‍ കൈവരിയില്ല. ലഹരി ഉപയോഗിച്ചിരുന്ന മാടസ്വാമി നടകള്‍ കയറുന്നതിനിടെ താഴെ വീണതാണെന്നാണ് നിഗമനം.  മൃതദേഹം പാല ഗവണ്മെന്റ് താലൂക് ആശുപത്രിയിലേയ്ക്ക് മാറ്റി.







   




Post a Comment

0 Comments