Latest News
Loading...

മരം മുറിച്ച സംഭവത്തിൽ ന്യൂനപക്ഷ മോർച്ച നേതാവ് അറസ്റ്റിൽ



സ്കൂൾ വക സ്ഥലത്ത് നിന്ന മരം മുറിച്ച സംഭവത്തിൽ ന്യൂനപക്ഷ മോർച്ച ദേശീയ നേതാവ് സുമിത്ത് ജോർജിനെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. പാലാ മഹാത്മാഗാന്ധി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ അനക്സ് കെട്ടിടത്തിന്റെ ഗ്രൗണ്ടിൽ നിന്നിരുന്ന മരങ്ങളാണ് മുറിച്ചു മാറ്റിയിരിക്കുന്നത് . രണ്ട് ആഞ്ഞിലിമരവും ഒരു വാകമരവും ആണ് മുറിച്ചിരിക്കുന്നത് . ഇതിൽ ഒരു ആഞ്ഞിലി മരത്തിൻറെ വലിയ രണ്ട് ശിരങ്ങൾ വെട്ടി മാറ്റിയിരിക്കുകയാണ്. മറ്റുള്ളവ ചുവടെയും . സംഭവവുമായി സ്കൂൾ അധികൃതർ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.


.31-ാം തീയതിയാണ് സ്കൂൾ അധികൃതർ ഇക്കാര്യം അറിഞ്ഞത് .തുടർന്ന് അധ്യാപക നേതൃത്വത്തിൽ സംഭവസ്ഥലം സന്ദർശിക്കുകയും സ്കൂളിൻറെ തടി വെട്ടിയത് സ്കൂളിൻറെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് ബോധ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇന്ന് പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു ലക്ഷങ്ങൾ വിലമതിക്കുന്ന തടിയാണ് അനധികൃതമായി വെട്ടിയിരിക്കുന്നത്.


സുമിത്തിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബിജെപി നേതാക്കൾ പല പോലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടി.  തികച്ചും അനാവശ്യമായ കേസ് ആണിതെന്ന് ജില്ലാ പ്രസിഡൻറ് ലിജിൻലാൽ പറഞ്ഞു. സുമിത്തിന്റെ സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലങ്ങ് തടിയായി നിന്ന മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്നര വർഷമായി സുമിത്ത് സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ഇപ്പോൾ ആ ബിൽഡിംഗ് പെർമിറ്റ് പുതുക്കി വാങ്ങേണ്ട കാലമായിരിക്കുകയാണ്. സർക്കാർ ഭാഗത്തുനിന്നും നീതി ലഭിക്കില്ലെന്ന് കണ്ട് ശിഖരം മുറിക്കുകയാണ് ഉണ്ടായതെന്ന് ലിജിൻലാൽ പറഞ്ഞു. സിപിഎമ്മും പോലീസും ചേർന്ന് ഒത്തുകളിയുടെ ഭാഗമായാണ് കള്ളക്കേസ് എടുത്തതെന്നും രാത്രിയിൽ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments