Latest News
Loading...

എസ്.പി.സി. ദിനത്തിൽ സേവന പ്രവർത്തനവുമായി പൂഞ്ഞാർ സെന്റ് ആന്റണീസിലെ കേഡറ്റുകൾ..



പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ എസ്.പി.സി. ദിനാചരണത്തിന്റെയും കമ്മ്യൂണിറ്റി പ്രൊജക്ടിന്റെയും ഭാഗമായി ഭവന പുനർ നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളായി.

 ജനകീയ കൂട്ടായ്മയിൽ പുനർ നിർമ്മാണം നടത്തുന്ന വീടിന്റെ ചില ഭാഗങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകുന്നതിനൊപ്പം നിർമ്മാണ സാമഗ്രികൾ ചുമന്ന് സ്ഥലത്ത് എത്തിക്കാനും പരിസരങ്ങൾ വൃത്തിയാക്കാനും  കേഡറ്റുകൾ സഹായിച്ചു. സ്കൂളിൽ നടന്ന ദിനാചരണ പരിപാടികളുടെ ഭാഗമായി പരേഡ്, പൊതുയോഗം, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. 


ഹെഡ്മിസ്ട്രസ് സി. സൂസി മൈക്കിൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയി തോമസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ടോണി തോമസ്, മരീന അബ്രാഹം, സി. അനു റോസ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments