സ്ഥാനാർത്ഥികളും അണികളും വളരെ ആവേശത്തോടെ പ്രചരണം നടത്തി. വോട്ടു ചെയ്യേണ്ട വിധം സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജുമോൻമാത്യു സാർ കുട്ടികൾക്ക് ട്രയൽ ക്ലാസ് നല്കി .രാവിലെ 10.30 ന് ആവേശോജ്ജ്വലമായ ഇലക്ഷൻ പ്രചരണം അവസാനിപ്പിച്ചു 11. മണിക്ക് വോട്ടിംഗ് ആരംഭിച്ചു സാധാരണ പോളിംഗ് ബൂത്തുകൾ പോലെ എല്ലാ ക്രമീകരണങ്ങളും നടത്തിയിരുന്നു .പ്രിസൈഡിംഗ് ഓഫീസറും പോളിംഗ് ഓഫീസർമാരും വിദ്യാർത്ഥി പ്രതിനിധികൾ തന്നെയായിരുന്നു.
സ്ഥാനാർത്ഥികളുടെ പ്രതിനിധികളും ബൂത്തിൽ സ്ഥാനം പിടിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം ഉപയോഗിച്ച് മുഴുവൻ കുട്ടികളേയും വിജയകരമായി വോട്ടു ചെയ്യിക്കാൻ കഴിഞ്ഞു.സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ വോട്ടെണ്ണലും നടന്നു. വിജയികളായ മുഹമ്മദ് അമീർ ഖാനെയും നസ്റിയ നസ്റുള്ള യേയും ഹെഡ്മാസ്റ്ററും അധ്യാപകരും അഭിനന്ദിച്ചു. ജനാധിപത്യം, തെരഞ്ഞെടുപ്പ് ഇവയെക്കുറിച്ച് കുട്ടികൾക്ക് ശരിയായ ധാരണ നല്കാൻ ഈ ഇലക്ഷൻ പ്രയോജനകരമായി. ഇലക്ഷനേക്കുറിച്ച് കേട്ടറിവു മാത്രമുണ്ടായിരുന്ന കുട്ടികൾക്ക് നേരറിവു നൽകാൻ കഴിഞ്ഞത് കുട്ടികൾക്കും അധ്യാപകർക്കും സന്തോഷം പകർന്നു. വിരലിലെ മഷിയുമായി ഏറെ ആഹ്ലാദത്തോടെയാണ് കുട്ടികൾ സ്കൂൾ വിട്ടത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments