Latest News
Loading...

വെള്ളക്കെട്ടൊഴിവാക്കാൻ റോഡ് ഉയർത്താൻ നടപടി



പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് എതിർവശം വെള്ളക്കെട്ട് പതിവായ സാഹചര്യത്തിൽ ഇവിടെ കലുങ്ക് വീതി കൂട്ടിയും റോഡ് ഉയർത്തിയും പ്രശ്നപരിഹാരത്തിനുള്ള നടപടികൾ ആരംഭിച്ചു. നിലവിൽ വെള്ളം ഒഴുകി പോകുന്നതിന് ചെറിയൊരു കലുങ്കാണുള്ളത്. മഴ ശക്തമാകുകയും ആറ്റിലെ വെള്ളം ഉയരുകയും ചെയ്യുമ്പോൾ ഇവിടെ വെള്ളക്കെട്ട് ഉണ്ടാവുകയും പലതവണ ഗതാഗതം മുടങ്ങുകയും ചെയ്തിരുന്നു. 2021-ലെ പ്രളയത്തിൽ കെഎസ്ആർടിസി ബസ് ഇവിടെ വെള്ളത്തിൽ അകപ്പെട്ടത് വലിയ വാർത്തയായിരുന്നു.

പനച്ചികപ്പാറ പഞ്ചായത്ത് ഓഫീസ് ഭാഗം മുതൽ പൂഞ്ഞാർ ഈസ്റ്റ് ബാങ്ക് ഭാഗം വരെ റോഡ് നവീകരണത്തിൽപെടുത്തിയാണ് കലുങ്ക് നിർമാണവും നടക്കുന്നത്. ഒരു കോടി 80 ലക്ഷം രൂപയാണ് ബി.സി ഓവർലേ വർക്കിന് അനുവദിച്ചിരിക്കുന്നത്. കലുങ്ക് നിർമാണം പൂർത്തിയായ ശേഷം ബിസി ഓവർലേ ടാറിംഗ് നടത്തും.



നിലവിൽ റോഡിന്റെ ഒരു വശം കലുങ്ക് നിർമാണ ജോലികൾ നടക്കുകയാണ്. ഇത് പൂർത്തിയായ ശേഷം മറുവശത്ത് കുടി നിർമാണം നടത്തും. റോഡ് രണ്ടരയടിയോളം ഇവിടെ ഉയർത്തുമെന്നും പിഡബ്ല്യുഡി അധികൃതർ പറഞ്ഞു.



 അതേസമയം റോഡ് ഇത്രയും ഉയർത്തിയാൽ മാത്രം വെള്ളക്കെട്ട് ഒഴിവാകില്ലെന്ന് വാർഡ് മെംബർ റോജി തോമസ് പറഞ്ഞു. സമീപത്തെ ചെക്ക്ഡാമിന് ഉയരം കൂട്ടിയതാണ് വെള്ളക്കെട്ടിന് കാരണമാകുന്നതെന്നും ഈ സാഹചര്യത്തിൽ റോഡ് കൂടുതൽ ഉയരംകൂട്ടിയാലേ റോഡി ലെ വെള്ളക്കെട്ട് ഒഴിവാക്കാനാകു എന്നും അദ്ദേഹം പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments