തായമ്പകയിൽ പ്രകടിപ്പിച്ചിരുന്ന അസാധാരണ പാടവം ഇതര മേള വിദ്വാൻമാരിൽ നിന്നും ശ്രീധരൻ ആശാനെ വ്യത്യസ്തനാക്കിയിരുന്നു. മേള വിദ്വാനായ അച്ചൻ കേശവനിൽ നിന്നും പ്രാഥമിക പാഠങ്ങൾ അഭ്യസിക്കുകയും പിന്നീട് പ്രഥമ ഗുരു വെളിയന്നൂർ കൊച്ചാശാന്റെ കീഴിൽ പഠനം തുടരുകയും ചെയ്തു. അദ്ദേഹം നയിച്ചിരുന്ന ചെണ്ടമേളങ്ങൾ ആസ്വാദക മനസ്സുകളെ കീഴടക്കിയതിനു പിന്നിൽ സിദ്ധിയും സാധനയും ഉചിതമായ അളവിൽ സമന്വയിപ്പിച്ച പ്രതിഭ ആയിരുന്നതു കൊണ്ടായിരുന്നു.
സഹോദരൻമാരിൽ ഒരാൾ തൃശ്ശൂർ കേരള വർമ്മ കോളേജ് റിട്ട. പ്രിൻസിപ്പാൾ പരേതനായ പ്രൊഫ. ബാലകൃഷ്ണനും മറ്റൊരാൾ പ്രശസ്ത സിനിമ സംഗീത സംവീധായകനും കെ.എസ്.ആർ.റ്റി.സി. ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. പൂഞ്ഞാർ വിജയനും ആണ് . സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് 4 ന് വീട്ടുവളപ്പിൽ. ഭാര്യ സൗദാമിനി കുന്നോന്നി പറപ്പള്ളി കുടുംബാംഗം.
മക്കൾ സുഭദ്ര, മധു (G.M. LIC of India Kenia), മനോജ് (Eng. Mysur), ശ്രീദേവി(Edel Weiss Tokiyo Life Insurance)
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments