Latest News
Loading...

പോക്‌സോ കേസിൽ 65 കാരൻ അറസ്റ്റിൽ

 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീക്കോയി, മാവടിഭാഗത്ത് വെച്ച് ലൈംഗികാതിക്രമത്തിന്ശ്രമിച്ച കേസിൽ65 കാരനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി നെടുങ്ങഴി ഭാഗത്ത്കൂടമറ്റംകുന്നേൽ വീട്ടിൽ കെ.വിരാജൻ (65) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 

പഠനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അതിജീവിതയെ ഇയാൾ പിൻതുടരുകയും വിജനമായ സ്ഥലത്തു വെച്ച്  കയ്യിൽകടന്നുപിടിക്കുകയുമായിരുന്നു . പെൺകുട്ടിബഹളംവയ്ക്കുകയും ഇയാളെ തള്ളിമാറ്റി സ്ഥലത്തുനിന്ന് രക്ഷപെടുകയുമായിരുന്നു. തുടർന്ന് അതിജീവിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 ഈരാറ്റുപേട്ടപോലീസ്സ്‌റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, സബ്ബ്ഇൻസ്‌പെക്ടർ വിഷ്ണു വി.വി, സീനിയർ സിവിൽ പോലീസ്ഓഫീസർമാരായ ജിനു കെ.ആർ, ജോബി ജോസഫ്, അനീഷ് കെ.സി സിവിൽപോലീസ്ഓഫീസർ സന്ദീപ് രവീന്ദ്രൻ എന്നിവരുൾപ്പെട്ടപോലീസ് സംഘമാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്.  ഇയാളെ കോടതിയിൽ ഹാജരാക്കിറിമാൻഡ് ചെയ്തു






   




Post a Comment

0 Comments