Latest News
Loading...

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ പ്ലെയ്സ്മെന്റ് സെൽ ഉദ്ഘാടനം ചെയ്തു.



അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിൽ പ്ലെയ്സ്മെന്റ് സെല്ലിന്റെ 2023 - 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വലവൂർ ഐ ഐ ടി പ്രൊഫസർ ഡോ സി. ഡി മാത്യു നിർവഹിച്ചു. കോളേജ് മാനേജർ വെരി.റവ. ഡോ അഗസ്റ്റിൻ പാലക്കാപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് , ബർസാർ ഫാ . ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ  പ്ലേസ്മെന്റ് കോർഡിനേറ്റർമാരായ ബിനോയ് സി ജോർജ് , ഡോ. ജമിനി ജോർജ് എന്നിവർ സംസാരിച്ചു.


ക്യാമ്പസ് റിക്രൂട്ടിട്മെന്റിൽ വൻ കുതിച്ചു ചാട്ടമാണ് കഴിഞ്ഞ വർഷം കോളേജ് നടത്തിയത്.മുൻ നിര ബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്ക് , ഫെഡറൽ ബാങ്ക് ഐസിഐ സി ഐ , പ്രമുഖ മൾട്ടി നാഷണൽ കമ്പനികളായ ടി സി എസ് , വിപ്രോ ,എം ആർ എഫ് ,ടെലോയിറ്റ് , ഈ വൈ , മോവ്ടെക് തുടങ്ങിയ കമ്പനികളിലേക്ക് 2 ലക്ഷം രൂപ മുതൽ 5 ലക്ഷം രൂപവരെ വാർഷിക ശമ്പള നിരക്കിൽ 60 ഓളം വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷം ക്യാമ്പസ് സെലക്ഷൻ ലഭിച്ചിരുന്നു.






   




Post a Comment

0 Comments